Monday, February 17, 2025
HomePoemsശവംനാറികൾ (കവിത).

ശവംനാറികൾ (കവിത).

ശവംനാറികൾ (കവിത).

മന്ദ്യത്ത് ഭരതൻ (Street Light fb group).

ആവശ്യമുള്ള
വേദിയിൽ
ആവശ്യമുള്ളപ്പോൾ
പ്രതികരിക്കാത്ത
നിശ്ചലമാകുന്ന 
ചില ശവങ്ങളുണ്ട്, 
പലയിടത്തും
നമ്മുക്കിടയിലും…

വായിത്തല 
തലയോടൊപ്പം 
കൂട്ടികെട്ടിയ ശവങ്ങൾ…

കക്ഷിക്കും
പക്ഷത്തിനും
ഗ്രൂപ്പുനേതാവിനും
സ്വന്തക്കാർക്കുമിടയിൽ, 
മുന്നിലും
പിന്നിലുമായി
വാലാട്ടിയും
വാലുചുരുട്ടിയും
പഞ്ചപുച്ഛമടക്കി 
കിടന്നുറങ്ങുന്നതാകാം
ശവങ്ങൾ…

ശരിയെ മറച്ചും
മുക്കിയെടുത്തും
പെരുവിരൽ
രണ്ടും
കൂട്ടിക്കെട്ടിയ
ഒന്നുംമിണ്ടാത്ത
ശവങ്ങൾ..

കോടി പുതച്ചും
ചുകപ്പു പുതച്ചും
തണുപ്പുമാറാത്ത
തണുത്തുകോടിയ
ശവങ്ങൾ..

പൊതുജനത്തിനെ 
നന്നായി
‘കുളിപ്പിച്ചെടുത്തും’
‘തെക്കുവടക്കാക്കി’
കിടത്തിയ 
കുറെ ശവങ്ങൾ..

രക്ഷിച്ചെടുക്കാനും
രക്ഷപ്പെടുത്താനും
കുറേ കഴിഞ്ഞാൽ 
നാറിപ്പോകുന്ന
ശവങ്ങൾ…

ശാപം,
ശവം…

ബലിതർപ്പണം..

നനഞ്ഞ
മുണ്ടുടുത്ത്
മൂന്നുതവണ
വലംവെച്ച്
മുട്ടുകാലിലിരുന്ന്
തീർത്ഥജലം
മൂന്നുതവണ
തെളിച്ച്
വലതുകൈയുടെ മുട്ടിൽ
ഇടതുകൈ കൊണ്ട് തൊട്ട്
കുത്തിയ നുറുങ്ങലരി വേവിച്ചെടുത്തതും
ചെരവിയ തേങ്ങയും
കറുകപ്പുല്ലും
മൂന്ന് തവണ വീതം
നുള്ളിയിടുന്നു….
കുമ്പിടുന്നു….

RELATED ARTICLES

Most Popular

Recent Comments