Sunday, November 24, 2024
HomeNewsഷിക്കാഗോ KCS രണ്ടാം വാർഡ് കർമ്മ പരിപാടികൾക്കു "ഫാമിലി വിൻടർഫെസ്റ്റ് 2017" ഉജ്ജ്വല...

ഷിക്കാഗോ KCS രണ്ടാം വാർഡ് കർമ്മ പരിപാടികൾക്കു “ഫാമിലി വിൻടർഫെസ്റ്റ് 2017” ഉജ്ജ്വല തുടക്കമായി.

ഷിക്കാഗോ KCS രണ്ടാം വാർഡ് കർമ്മ പരിപാടികൾക്കു "ഫാമിലി വിൻടർഫെസ്റ്റ് 2017" ഉജ്ജ്വല തുടക്കമായി.

ജോണിക്കുട്ടി പിള്ളവീട്ടിൽ.
ക്നാനായ കാത്തലിക്ക് സൊസെറ്റി ഓഫ് ഷിക്കാഗോയുടെ (KCS) – ഭരണഘടനാ ഭേദഗതി പ്രകാരം രൂപീകൃതമായ 8 വാർഡുകളുടെ കർമ്മ പരിപാടികൾക്ക് ഇദംപ്രഥമമായി രണ്ടാം വാർഡിലെ “ഫാമിലി വിൻഡർഫെസ്റ്റ് 2017″ന് ഉജ്ജ്വല തുടക്കം കുറിച്ചു. ഷിക്കാഗോയുടെ വെസ്റ്റ് , സൗത്ത് വെസ്റ്റ് സബർബുകളിൽ നിവസിക്കുന്ന ക്നാനായ കത്തോലിക്ക കുടുംബാംഗങ്ങളെ ഒരു കുടക്കീഴൽ അണിനിരത്തിക്കൊണ്ടു ഫെബ്രുവരി 25 തിയതി നടത്തിയ ഫാമിലി വിൻഡർഫെസ്റ്റ് 2017 നു വേദിയായത് ഡൗണേഴ്സ്ഗ്രോവ് ലിങ്കൺ സെന്ററിലെ ഓഡിറ്റോറിയവും ജിമ്നെഷ്യവും ആണ്. ടൗൺഹാൾ , കുടുംബ കൂട്ടായ്മ്മ, എന്നിങ്ങനെ സമുദായ ഐക്യത്തിനും കെട്ടുറപ്പിനും ഊന്നൽ നൽകികൊണ്ട് നടത്തിയ വിൻടർഫെസ്റ്റിൽ KCS രണ്ടാം വാർഡിലെ മാത്രം 70 ഓളം കുടുംബാംഗങ്ങൾ എത്തിച്ചേർന്നപ്പോൾ , നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും കൂടതൽ ക്നാനായ കുടുംബങ്ങൾ നിവസിക്കുന്ന ഷിക്കാഗോ KCS നു ഈ സംരംഭം ക്നാനായ കുടുബാംഗങ്ങൾ തമ്മിൽ ഊഷ്മളമായ ബന്ധങ്ങൾ വളർത്തുന്നതിനും സമുദായ ഉന്നമനത്തിനുമുള്ള പുത്തൻ വാതായനങ്ങൾ തുറന്നു കൊടുത്തിരിക്കുകയാണ് .
പതിവ് ശൈലികളിൽ നിന്ന് വ്യത്യസ്തമായി പ്രസിഡണ്ട് ബിനു പൂത്തറയിൽ നേതൃത്വം കൊടുക്കുന്ന KCSഎക്സിക്യൂട്ടീവും വാർഡിലെ കുടുംബാംഗങ്ങളും നടത്തിയ ടൗൺഹാൾ വളരെ ശ്രദ്ധേയമായി. വിൻഡർഫെസ്റ്റ് 2017 കോർഡിനേറ്റർ ജോബി ഓളിയിൽ വാർഡ് തല കൂട്ടായ്‌മകളുടെ ഉദ്ദേശ്യലക്ഷ്യത്തെപറ്റി വിശദീകരിച്ചുകൊണ്ടു KCS എക്സിക്യൂട്ടീവിനെയും KCS കുടുംബങ്ങളെയും ടൗൺഹാളിലേക്ക് സ്വാഗതം ചെയ്തു.. പ്രെസിഡന്റ്റ് ബിനു പൂത്തറയിൽ , സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടിൽ , ട്രെഷറർ ഷിബു മുളയാനിക്കുന്നേൽ , ജോ. സെക്രട്ടറി ഡിബിൻ വിലങ്ങുകല്ലേൽ എന്നിവർ KCS എക്സിക്യൂട്ടീവിനെ പ്രതിനിധാനം ചെയ്തു കുടുംബങ്ങളുമായി ടൗൺഹാളിൽ സമുദായ നന്മക്കു ഉതകുന്ന ക്രിയാത്മകമായ ചർച്ചകൾ നടത്തുകയും 2017-19 കാലയളവിൽ KCS നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന കർമ്മപരിപാടികൾ അംഗങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. ഇതിലൂടെ വളരെ സുതാര്യമായ ഒരു പ്രവർത്തനരീതിയായിരിക്കും തങ്ങളുടേത് എന്ന് സന്ദേശമാണ് KCS എക്സിക്യൂട്ടീവ് മുൻപോട്ടു വച്ചതു . അതിനു ശേഷം മെയ് 13 നു നടക്കുന്ന Dileep Show 2017 ഫണ്ട് റൈസിംഗ് വാർഡ് തല കിക്ക്‌ ഓഫിനു ഉജ്വല തുടക്കം കുറിക്കുകയും വളരെയധികം കുടുംബങ്ങൾ സ്പോൺസേർസ് ആയി കടന്നു വരുകയും ചെയ്തു.
വാർഡ് തലത്തിൽ ഭാവിയിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന കർമ്മ പരിപാടികളെ കുറിച്ച് വാർഡ് പ്രതിനിധികൾ ജോബി ഓളിയിൽ , സജി മാലിത്തുരുത്തേൽ , KCCNA നാഷണൽ കൗൺസിൽ മെമ്പർ ജെയ്‌മോൻ നന്തികാട്ട് എന്നിവർ വിശദീകരിക്കുകയും അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചു വരും മാസങ്ങളിൽ വീണ്ടും വാർഡ് കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ തീരുമാനിക്കുകയും ചെയ്തു, വാർഡിലെ കുട്ടികളും യുവജനങ്ങളും KCS എക്സിക്യൂട്ടീവും കുടുംബാംഗങ്ങളും ഒത്തുചേർന്നു നടത്തിയ ബാസ്കറ്റ്ബാൾ, വോളീബോൾ ഗെയിംസ് വളരെ ശ്രദ്ധ ആകർഷിക്കുകയും സമാനമായ സൗകര്യങ്ങളോട് കൂടിയ ഒരു KCS കമ്മ്യൂണിറ്റി സെന്ടർ നിലവിൽ വരേണ്ടതുണ്ട് എന്ന ദീർഘനാളുകൾ ആയി നിലനിൽക്കുന്ന ആവശ്യത്തിന് ഒരിക്കൽ കൂടി അടിവര ഇടുന്നതുമായ ഒരു കാഴ്ച ആയും മാറി. വിഭവസമൃദ്ധമായ ഡിന്നറിനു ശേഷം “KCS വാർഡ് 2 -ഫാമിലി വിന്ടർഫെസ്ററ് 2017” നു തിരശീല വീണു. “ഉണരണം KCS നിറയണം മനസ്സുകളിൽ” എന്ന KCS ആപ്തവാക്യത്തെ അന്വർത്ഥമാക്കുന്ന ഒരു കുടുംബ മേള ആയി ഫാമിലി വിൻടർഫെസ്റ്റ് 2017 ഓർമിക്കപ്പെടുമെന്നും മറ്റു KCS വാർഡുകൾക്കും ഈ കൂട്ടായ്മ്മ ഒരു പ്രചോദനം ആയിത്തീരട്ടെ എന്നു൦ പ്രസിഡണ്ട് ബിനു പൂത്തറയിൽ പ്രതീക്ഷകൾ അർപ്പിച്ചു.4
RELATED ARTICLES

Most Popular

Recent Comments