ജോണ്‍സണ്‍ ചെറിയാന്‍.
തമിഴ് സംവിധായകന്‍ എ.എല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു. അമലപോളുമായുള്ള നിയമപരമായുള്ള വിവാഹമോചനം കഴിഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് വിജയ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നത്. വിജയ്യുടെ അച്ഛനും പ്രമുഖ നിര്‍മാതാവുമായ എ എല്‍ അളഗപ്പനാണ് മകനുവേണ്ടി മറ്റൊരു വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
വിജയ് പുനര്‍വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത കേട്ട അമല വിഷമത്തോടെ ഒരു ഷൂട്ടിങ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്.
2014 ജൂണ്‍ 12നായിരുന്നു ഇവരുടെയും വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു.