Sunday, April 6, 2025
HomeCinema'ഗുലാബ് ജാമുനി'ല്‍ പ്രണയിക്കാനൊരുങ്ങി ഐശ്വര്യയും അഭിഷേകും.

‘ഗുലാബ് ജാമുനി’ല്‍ പ്രണയിക്കാനൊരുങ്ങി ഐശ്വര്യയും അഭിഷേകും.

'ഗുലാബ് ജാമുനി'ല്‍ പ്രണയിക്കാനൊരുങ്ങി ഐശ്വര്യയും അഭിഷേകും.

ജോണ്‍സണ്‍ ചെറിയാന്‍. 
താര ദമ്പതികളായ ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും ഒന്നിക്കുന്ന ചിത്രമാണ് ‘ഗുലാബ്ജാമുന്‍’.മണിരത്നത്തിന്റെ രാവണിനു ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്.
പ്രൊഡക്ഷന്‍ കമ്പനിയായ ഫാന്റം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാവായി സംവിധായകന്‍ അനുരാഗ് കശ്യപും എത്തുന്നുണ്ട്. പുതുമുഖ സംവിധായകന്‍ ഒരുക്കുന്ന മനോഹരമായ പ്രണയ കഥയിലാണ് ആഷും അഭിയും താരങ്ങളായി എത്തുന്നത്. ഗുലാബ് ജാമുന് തിളക്കം കൂട്ടാനായി അതിഥി വേഷത്തില്‍ അമിതാഭ് ബച്ചനും അവതരിക്കുന്നുണ്ട്.
ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരദമ്ബതികളായ ആഷും അഭിയും ഗുരു എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് പ്രണയിച്ച്‌ വിവാഹിതരായത്. പ്രഭുദേവ സംവിധാനം ചെയ്യുന്ന ലെഫ്ടിയില്‍ അഭിനയിക്കുകയാണ് അഭിഷേക് ബച്ചന്‍ അതു പൂര്‍ത്തിയായ ശേഷം മാത്രമേ ഗുലാബ് ജാമുനില്‍ ജോയിന്‍ ചെയ്യുകയുള്ളൂ. ഇരുവരെയും ഒന്നിച്ച്‌ വീണ്ടും സ്ക്രീനില്‍ കാണാന്‍ പോകുന്നതിന്റെ സന്തോഷത്തിലും ആകാംക്ഷയിലുമാണ് ആരാധകര്‍.
RELATED ARTICLES

Most Popular

Recent Comments