ഷിജി അനൂപ്. (Street Light fb group)
ആകാശം വെളുത്ത മേഘ ചുരുളുകളാൽ നീറഞ്ഞിരിക്കുന്നു പഞ്ഞി കെട്ടുകൾ പോലെ പാറി നടക്കുന്നുണ്ട് ഒരു കൂട്ടം കിളികൾ പറന്നു നീങ്ങുന്നുണ്ട് കൂട്ടത്തിൽ ഒറ്റപ്പെട്ട ഒന്ന് പിറകെ പറന്ന് മുന്നേറുന്നുണ്ട്.
വെറുതെ ഉമ്മറപടിയിലിരുന്ന് ആകാശം നോക്കിയിരുന്നപ്പോൾ ആ മേഘങ്ങളെ പോലെ ഭാരമില്ലാതെ കാറ്റിൽ പറന്ന് ഈ ഭൂമിയിൽ നിന്ന് മെല്ലെ പറന്നുയർന്നിരുന്നെങ്കിൽ എന്നാശിച്ചുപോയി അവൾ.
ചിന്തകളിൽ നിന്ന് പിൻതിരിഞ്ഞ്
അനു കണ്ണുകൾ തുടച്ച് അകത്തേക്ക് കയറി പോയി
അപ്പു നല്ല ഉറക്കത്തിലാണ് ഉറങ്ങട്ടെ വേദനയില്ലാതെ ഉറങ്ങാൻ കഴിയുന്നെങ്കിൽ സ്വസ്തമായി ആ മുടിയിഴകളിൽ പതിയെ വിരലോടിച്ച് അവൾ അടുത്തിരുന്നു.
എല്ലാ പെൺകുട്ടികളെയും പോലെ തന്നെ നിറയെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമവൾക്കുണ്ടായിരുന്നു – ചെറുതി ലെ അമ്മ നഷ്ടപ്പെട്ട അവൾക്ക് അച്ഛന്റെ രണ്ടാം ഭാര്യ ഒരു വെല്ലുവിളിയായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു പ്ലസ് ടുവിന് നല്ല മാർക്ക് വാങ്ങി പാസായിട്ടും അവളെ തുടർന്ന് പഠിക്കാൻ അയച്ചില്ല. ഒന്നു ശാഠ്യം പിടിച്ച് നോക്കിയെങ്കിലും രണ്ടാനമ്മയുടെ തലയിണ മന്ത്രത്തിന് അവളുടെ കണ്ണുനീരിനേക്കാൾ ശക്തിയുണ്ടായിരുന്നു. അവരവളെ വിവാഹം കഴിപ്പിച്ചയച്ചു
അയാളുടെ കൈകളിൽ അവൾ സുരക്ഷിത യായിരുന്നൂ അയാളുടെ മുഴുവൻ സ്നേഹവും അനുഭവിച്ച് ആ കുടിലിലൊരു സ്വർഗ്ഗം തീർത്ത് കൊണ്ട് ജീവിച്ചു
ആസന്തോഷം അധികം നീണ്ടുനിന്നില്ല.
ചില ബന്ധങ്ങൾ അങ്ങനെയാണ് ചില പൂക്കൾ പോലെ വിടരുവാനി തളുകൾ ബാക്കി നിൽക്കെ വിധിയുടെ കൊടുംങ്കാറ്റിൽഞെട്ടറ്റ് താഴെ വീഴും അങ്ങനെ സമയമെത്തും മുന്നെ ആ ജീവിതവും കൊഴിഞ്ഞു. അവളും 6 വയസ് പ്രായമുള്ള മകനും ബാക്കിയായി.
അവളുടെ കണ്ണുനീർ മുഖത്ത് വീണതു കൊണ്ടാവാം അപ്പു ഉണർന്നു കരയാൻ തുടങ്ങി.
അമ്മേ…. വേദനിക്കുന്നൂ… എനിക്ക് കാലനക്കാൻ വയ്യ!!!
നീരു വെച്ച് വീങ്ങിയിരിക്കുന്നു ആ കാൽമുട്ടുകൾ
അവൾ പതിയെ തലോടികൊണ്ടിരുന്നു മറ്റു കുട്ടികളെ പോലെ കളിക്കാനോ ഓടാനോ അവന് സാധിച്ചിരുന്നില്ല അറിയാതെ ശരീര ഭാഗങ്ങളെവിടെയെങ്കിലും ഒന്നു തട്ടിയാൽ മതി അകമെ രക്തസ്രാവമുണ്ടാകുംമുറിപ്പറ്റിയാലോ രക്തം വാർന്നൊഴുകി കൊണ്ടിരിക്കും നിലക്കാതെ ഏറെ അപൂർവ്വമായ രോഗം ”ഹീമോഫീലിയ “രാജകീയമായ രോഗം കൊടുത്ത് ആ ദരിദ്രരായ അമ്മയെയും മകനെയും ദൈവം കനിഞ്ഞനുഗ്രഹിച്ചു. മറ്റു കുട്ടി’കളെ പോലെ സ്ക്കൂളിൽ പോയി പഠിക്കാനും കളിക്കാനും സാധിച്ചില്ല എങ്കിലും എല്ലാം ഉള്ളിലൊതുക്കി നിറഞ്ഞ ചിരിയോടെ ജീവിക്കാൻ അവൻ ശീലിച്ചിരുന്നു.
അവന്റെ ചികിത്സയുടെ ഭാരിച്ച ചിലവ് ആ അമ്മക്ക് താങ്ങാവുന്നത്തും അപ്പുറമാണ് ഹൃദയവിശാലതയുള്ളവരുടെ കനിവിലും ഒതുങ്ങാതെ വളർന്നു കൊണ്ടിരുന്നു’ ആഴ്ചയിൽ പ്ലാസ്മ കയറ്റി കഴിഞ്ഞാൽ നാലു ദിവസത്തേക്ക് വേദന ഉണ്ടായില്ലെന്ന് വരാം. ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി ജോലിക്ക് പോയിരുന്നത് ഈ ദിവസങ്ങളിലായിരുന്നു. സ്ഥിരം ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു അതിൽ അവൾക്ക് നിരാശ തോന്നിയില്ല അയാളുടെ വൃത്തികെട്ട നോട്ടം സഹിക്കണ്ടല്ലോ എന്ന ആശ്വാസം മുന്നോട്ട് എങ്ങനെ എന്ന ചിന്തക്ക് ഒരുത്തരം കിട്ടിയില്ല. അമ്മേ.ii എനിക്ക് വയ്യ… എന്നെ ഒന്നു കൊന്നു തരോ ?? ഇക്ക് വേദന സഹിക്കാൻ വയ്യ !!
അപ്പു നെറ് കരച്ചിൽ അവളുണ്ട കാതിൽ തുളച്ച് കയറി കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
മകനെയും വാരിയെടുത്ത് ആശുപത്രിയിലേക്ക് നടന്നൂ ആ അമ്മയും മകനും അവർക്ക് പരിചിതരാണ്. ബിൽ പിന്നെ അടച്ചാൽ മതി എന്ന വ്യവസ്ഥയിൽ അപ്പു വിനെ അഡ്മിഷൻ കൊടുത്തു. പൈസക്കായി അറിയാവുന്ന പലരോടും കൈ നീട്ടിയെങ്കിലും നിരാശയായിരുന്നു ഒടുവിൽ അപ്പുവിന്റെ ശരിരത്തിൽ പ്ലാസ്മ യുടെ രൂപത്തിൽ കയറിയത് ആ അമ്മയുടെ ശരീരത്തിന്റെ വിലയായിരുന്നു. നാണം മറന്നതിൽ അവൾക്കൊട്ടും കുറ്റബോധം തോന്നിയില്ല . സമൂഹമൊന്നടക്കം ചിത്ത സ്ത്രീയെന്ന് മുദ്രകുത്തിയപ്പോളും അവളുടെ മകന്റെ ചെറുപുഞ്ചിരിയിൽ എല്ലാം മാഞ്ഞു പോയി പാപത്തിന്റെ ശബളം തെരുവിലെറിയുന്നവരുടെ മുന്നിൽ അവൾ ആ കുഞ്ഞിന്റെ പുഞ്ചിരിയാൽ വിശുദ്ധയാകുന്നു.