Sunday, June 29, 2025
HomeKeralaഅവിശ്വസനീയം ഈ രക്ഷപ്പെടല്‍.

അവിശ്വസനീയം ഈ രക്ഷപ്പെടല്‍.

ജോൺസൺ ചെറിയാൻ .

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ രക്ഷപ്പെടുന്ന അവിശ്വസനീയമായ പുതിയ വീഡിയോ ഇന്ന് പുറത്തുവന്നു. വിമാനം തീഗോളം കണക്കെ കത്തുമ്പോള്‍ റോഡിലേക്ക് നടന്നു വരുന്നതാണ് ദൃശ്യങ്ങള്‍.

ഉഗ്ര സ്‌ഫോടനത്തോടെ പൊട്ടിത്തെറിച്ച് വിമാനം കത്തുമ്പോഴാണ് അതിലെയൊരു യാത്രക്കാരന്‍ ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ നിന്ന് പുറത്തേക്ക് നടന്നു വരുന്നത്. 11 A സീറ്റില്‍ ഉണ്ടായിരുന്ന വിശ്വാസ് കുമാര്‍ എന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്റെ രക്ഷപ്പെടല്‍ അവിശ്വസനീയമാണെന്ന് ഈ ദൃശ്യങ്ങള്‍ വീണ്ടും തെളിയിക്കുന്നു. അപകടത്തിന് പിന്നാലെ രക്ഷപ്പെട്ട് റോഡിലൂടെ നടന്നു നീങ്ങുന്ന അദ്ദേഹത്തിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. വിമാനം കത്തുന്നതിന്റെ പശ്ചാത്തലത്തില്‍ നടന്നുവരുന്ന പുതിയ ദൃശ്യങ്ങള്‍ രക്ഷപ്പെടലിന്റെ അവിശ്വസനീയത വ്യക്തമാക്കുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments