അലെക്സിസ്. (Street Light fb group)
ഇന്നലെ ഞാൻ എന്റെ
ശവം കണ്ടു നിലത്ത്
മോർച്ചറി വരാന്തയിൽ
നഷ്ടമായി ഈ ലോകവും
എനിക്ക് ഉന്മാദം തന്ന നിൻ
ശരിരവും, പുഞ്ചിരിയും
പിന്നെ തുറന്ന വണ്ടിയിൽ –
ഒരു യാത്ര
വിലാപമായി നോട്ടങ്ങളും
അടക്കം പറച്ചിലുകളും
മണ്ണിലിറക്കി-
കിടത്തിയപ്പോളൊരു സുഖം ……
നീ തിരിഞ്ഞു നടന്നപ്പോൾ
എണിറ്റു പതുക്കെ
ശവങ്ങൾ ഉറങ്ങട്ടെ
പിന്നെ ഒരു രാത്രിനടത്തം …..