Thursday, November 28, 2024
HomeLiteratureപ്രണയമേ..... പ്രണയം (കഥ).

പ്രണയമേ….. പ്രണയം (കഥ).

പ്രണയമേ..... പ്രണയം (കഥ).

ആര്യ നായർ (Street Light fb group).
           വെയിലിനിന്നു പൊള്ളിക്കണം എന്ന നിർബന്ധ ബുദ്ധിയായിരുന്നു പകലു മുഴുവൻ… ഞാനാരാ മോള്.. മുറ്റത്തിറങ്ങിയതേയില്ല… … അകത്തിരുന്നു മുഖപുസ്തകത്തിലെ കമിതാക്കളുടെ  പ്രണയ പരവേശങ്ങളും  നിരാശാച്ചേട്ടൻമാരുടെ കദനകഥകളും  വായിച്ചു  ബോറടിച്ചൊടുവിൽ…. ഹൊ…
വെയിലൊന്നു താണപ്പോൾ മുറ്റത്തിറങ്ങി… കൂട്ടിനെന്റെ സഹചാരി  കൈയൊടിഞ്ഞ കാലൻ കസേരയും… അവനായിരുന്നു പുറം ലോകം കണ്ടപ്പോൾ പെരുത്ത് തന്തോയം…  എന്റെ വെളിച്ചം കടക്കാത്ത അറയിൽ ഇരുപത്തിനാലിൽ നാലു കുറച്ച് ബാക്കി എന്നെ സഹിക്കുകയല്ലേ…  ചാഞ്ഞും ചരിഞ്ഞും ചവിട്ടിയും പാവം എന്റെ സ്നേഹം കുറേ അനുഭവിച്ചിട്ടുണ്ട്…
അല്ല പറഞ്ഞു വന്നത് എവിടെയോ പോയി..
അങ്ങനെ ഞാനുമവനും കൂടി മുറ്റത്തെ മാവിന്റെ ചോട്ടിൽ കുളിർകാറ്റും കൊണ്ട്  നീറിന്റെ പ്രണയദിന മാർച്ച് പാസ്റ്റും കണ്ടങ്ങിനെ ഇരിപ്പാണ്… അപ്പോഴതാ  വരുന്നു  നമ്മുടെ പ്രണയ ജോടികൾ…. ആരാന്നു മനസ്സിലായ്ല്ലാല്ലേ ?  അവരു തന്നെ …. ആരാന്നു പറയുന്നതവിടെ നിക്കട്ടെ…ആദ്യം അവരെയൊന്നു പരിചയപ്പെടുത്താം… എന്റെ വീട്ടിലെ ഇളയ രണ്ടു പേരാണ്.. രണ്ടാളും രണ്ടു വീട്ടിൽ നിന്നു വന്നതാ.. വന്ന് പിറ്റേന്നു തൊട്ടു മുടിഞ്ഞ പ്രേമോം… ചെക്കനു തിന്നാനെന്തു കിട്ട്യാലും പെണ്ണിനെ തീറ്റിക്കണം…. അവളെയൊരഞ്ചു മിനിറ്റ്  കാണാതായാൽ അപ്പോൾ തുടങ്ങും വിറളി പിടിച്ചങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടം…ഒടുവിൽ അവളെ കണ്ടാൽ പത്തു കൊല്ലം മുമ്പ് കണ്ട ഭാര്യയെ വീണ്ടും കണ്ട ആശ്ളേഷങ്ങളും… ന്റെ ശിവനേ …അതൊക്കെ സഹിക്കാം … രണ്ടൂടെ വീട്ടിൽ കേറണമെങ്കിൽ സന്ധ്യ കഴിയണം… എന്നാൽ ഇതൊക്കെ ആരെങ്കിലും കാണുമെന്നു ഒരു നാണോമില്ലാ…  ബാക്കിയുള്ളോരു വീട്ടിലെത്താൻ വൈകിയാൽ മട്ടലും കൊണ്ടമ്മ പടിക്കലുണ്ടാവും…  ശരിക്കും പക്ഷഭേദപരമായ നിലപാടാണ് അമ്മയ്ക്ക്….
ഇന്നിപ്പോ രണ്ടാളും എപ്പോഴാ പ്രണയദിനത്തിന്റെ ആലസ്യവുമായി  വരുന്നത് എന്നോർത്തിരിക്കുമ്പോളാ രണ്ടും കൂടി വന്നത്… നമ്മുടെ ചെക്കനെന്തോ പറ്റീട്ടുണ്ട് കാര്യായിട്ട്… ആളു കുറച്ചകന്നാണ് അവളിൽ നിന്നും നടക്കുന്നത്…  എന്തോ പണി കിട്ടീട്ടുണ്ട്…. 
 ദാ… മറ്റൊരാളു കൂടിയുണ്ടല്ലോ … അതെ..അതു തന്നെ   അവളു തേച്ചു കേട്ടോ… നമ്മുടെ വില്ലൻ സ്ളോമോഷനിൽ അങ്കവാലൊന്നു കുലുക്കി തലയുയർത്തി കടന്നു വരികയാണ്…  ശ്ശോ  ! ആ നടപ്പൊന്നു കാണണം.. നായകൻ നായികേം കൊണ്ടു വരുന്നപോലെ… ഇവിടെ പക്ഷേ തിരിഞ്ഞു പോയീട്ടോ… വില്ലനാ കൊണ്ടു വന്നത്….
എന്തായാലും ഞാൻ ഹാപ്പിയാട്ടോ… വീട്ടിലെ  എന്റെ എതിരാളികളുടെ പ്രണയം പൊട്ടിയല്ലോ…… 
നാളെത്തൊട്ട് മുറ്റത്തിരുന്ന് കാറ്റു കൊള്ളുകേം ചെയ്യാം … …..
RELATED ARTICLES

Most Popular

Recent Comments