ജെൻസി പോൾ (Street Light fb group).
മാനത്തൊരായിരം
കുടമുല്ലപ്പൂവുകൾ
പുഞ്ചിരി തൂവുന്ന
നീല രാവിൽ…
പാലപ്പൂവിൻ
നറുമണം പേറി
പൂങ്കാറ്റു മൂളും
നീല രാവിൽ…
വെൺ ചന്ദ്രബിംബം
പുഞ്ചിരി തൂകി
വെണ്ണിലാവൊഴുകും
നീല രാവിൽ….
ഇന്നും ഉറങ്ങാതെ
കാത്തിരിക്കുന്നൂ
കയ്യിലൊരു
നിശാഗന്ധിയുമായ്…!!!