സുജ സുജിത്.
അകതാരിലുണർവുമായി..ആനന്ദബാഷ്പമായി..
അരികിൽ വരുമെൻ പുതുരാഗമേ…
തേനൂറും പൂവിൻ ഹൃദയ നൊമ്പരത്തിൻ
മനസ്സിൻ താളമായ്…എൻ മനസ്സിൻ മധുര
ചിരാതായ്…
പനിനീരിലഴകുമായ്…പാരിന്റെ നിലാവായ്…
ശലഭമരികിലണയാൻ നേരമായ്…
പാതിമറഞ്ഞു ഞാൻ പൂന്തെന്നലേ…
ഇനിയൊരു ജന്മത്തിൻ പൂക്കളുമായ്…
ശലഭമായ് പൂത്തൊരു പൂവാകയായ്..
നറുനിലാവിൻ കുളിർ തെന്നലേ…
ഉന്മാദം പകരുമീ ലാവണ്യമേ….
ഒരു നിശാശലഭമായ് പറന്നോട്ടെ ഞാൻ…