നീലാംബരി. (Street Light fb group)
സമുദ്രക്കരയില്‍ ഞാന്‍ പിണ്ഡച്ചോറുരുട്ടുമ്പോള് മിഴികളില്‍ നിറഞ്ഞതും, മനസ്സില്‍ ഉയിര്‍കൊണ്ടതും എന്‍ പ്രിയ താതന്റെ ഒാര്‍മ്മകള്‍.
വരുമെന്ന് പറഞ്ഞു പിരിഞ്ഞപ്പോള്‍,അറിഞ്ഞേതുമില്ല, മടക്കമില്ലാത്ത യാത്രയാവാമതെന്ന്.
എള്ളും,പൂവും ചേര്‍ത്ത് ബലിച്ചോറേകിയ – പ്പോള്‍,നെരിപ്പോടിലെരിയുന്നുണ്ട് അച്ഛനെന്നില്‍ തിരഞ്ഞ കനവുകള്‍.
നല്കുവന് കഴിഞ്ഞില്ലെന്നില്,ത്തിരഞ്ഞ കനവിന്റെ പൂര്ണ്ണേന്തുക്കളേ, കണ്ണീരുപ്പു കലര്‍ന്ന ഈ ബലിച്ചോറേകുവാ – നേ കഴിഞ്ഞുള്ളെനിക്ക്.
കണ്ണീര് പൂക്കളോടെ ,