Sunday, December 1, 2024
HomePoemsമരണം. (കവിത)

മരണം. (കവിത)

മരണം. (കവിത)

കൃഷ്ണൻ. (Street Light fb group)
ഹൃദയത്തിൽ പുളയുന്ന –
നാഗങ്ങൾ ഒരു മാത്ര
ശാന്തരാകുന്നു.
നേത്രത്തിലൂതി പെരുപ്പി –
ച്ചൊരഗ്നിനാളങ്ങൾ
ഉൾവലിയുന്നു
ഞാൻ നിസംഗനായ് ജീവന്റെ –
തിളങ്ങുന്ന മണൽ പരപ്പിനറ്റത്ത്
അഗാധഗർത്തത്തിനരികിലെ
തിട്ടയിൽ തളർന്നിരിക്കുന്നു.
ഞാനൊരു നിമിഷത്തിലവിടേയ്ക്ക്
വീഴുമെന്നൊ രാത്മബോധത്തിലെൻ
ഹൃദയ നാഗങ്ങൾ ഭയന്നിരിക്കുന്നു.
പരസ്പരം കലമ്പാതെ
നിശബ്ദമ വരെന്നെ സജ്ജമാക്കുന്നു
ആകാശനീലിമയ്കകലെ
നിന്നെത്തുമൊരു കിളിയുടെ
ചിറകടിയൊച്ച കേൾക്കുന്നുവോ
തുടിക്കുമെൻസിരയിലൊരു
നിർവികാരത്തിന്റെ തണുപ്പുറയുന്നുവോ
എന്റെ പള്ളിമണികൾ
മുഴങ്ങുവാൻ സമയമായ്
എവിടെയോ ഒരു കാക്ക
കാത്തിരിക്കുന്നു.
ഇത്തിരി ബലിച്ചോറുമുണ്ട്
എന്നാത്മാവിനേയും കൊത്തി
അകലേക്ക് പറക്കുവാൻ

 

RELATED ARTICLES

Most Popular

Recent Comments