ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം : അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും, എം.പിയുമായ ഇ അഹമ്മദിനെ അനുസ്മരിക്കാന്‍ തലസ്ഥാന നഗരം ഒരുങ്ങുന്നു. നാളെ വൈകിട്ട് നന്ദാവനം മുസ്ലീം അസോസ്സിയേഷന്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
മുസ്ലീം അസോസ്സിയേഷന്റെയും, വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നത്. വൈകിട്ട് നാലുമണിക്കു നടക്കുന്ന ചടങ്ങില്‍ അഹമ്മദ് സായ്വിനൊപ്പം പ്രവര്‍ത്തിച്ചിരുന്നവരുള്‍പ്പടെ വലിയൊരു സമൂഹം പങ്കെടുക്കുമെന്ന് മുസ്ലീം അസോസ്സിയേഷന്‍ പ്രസിഡന്റ് ഇ.എം നജീബ് പറഞ്ഞു.