ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: തനിക്കൊപ്പം തന്റെ അരുമകളായ പക്ഷികള്‍ക്കും ടിക്കറ്റെടുത്ത് കൊണ്ടായിരുന്നു അറബി രാജകുമാരന്റെ യാത്ര.. പക്ഷെ പക്ഷിയേതെന്നറിഞ്ഞാല്‍ വിമാനത്തിലെ സഹയാത്രികര്‍ക്ക് നമ്മള്‍ സല്യൂട്ടടിക്കും. തന്റെ 80 വേട്ടപക്ഷികളായ ഫാല്‍ക്കണുകള്‍ക്കാണ് അറബി രാജകുമാരന്‍ വിമാനത്തില്‍ ടിക്കറ്റെടുത്തത്. റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ കൗതുകമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. തന്റെ സുഹൃത്തായ കാപ്റ്റന്‍ തനിക്ക് അയച്ചു തന്നതാണ് ഈ ചിത്രങ്ങളെന്ന് റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത് കൊണ്ട് ഇദ്ദേഹം പറയുന്നു.ഗള്‍ഫ് രാജ്യങ്ങളിലെ ഫ്ളൈറ്റുകളിലെ പതിവ് കാഴ്ച്ചയാണിത്. ചില വിമാന കമ്ബനികള്‍ പക്ഷികള്‍ക്കായി പ്രത്യേക ഇരിപ്പിട സൗകര്യം വരെ ഏര്‍പ്പെടുത്തുന്നുണ്ട്.
പക്ഷികളുടെ യാത്രക്കായി പ്രത്യേക നിയമാവലികളും ഇവര്‍ക്കുണ്ട്. യാത്രാ ബാഗ്ഗേജുകളായും ചില വിമാന കമ്ബനികള്‍ പക്ഷികള്‍ക്ക് യാത്രാ സൗകര്യം ചെയ്യുന്നുണ്ട്. ഖത്തര്‍ എയര്‍വെയ്സില്‍ ഒരാള്‍ക്ക് ഒരു ഫാല്‍ക്കണിനെ കൂടെക്കൂട്ടാം. പരമാവധി 6 ഫാല്‍ക്കണുകളെ വരെ എക്കണോമി ക്ലാസ്സില്‍ കൂടെ കൊണ്ടു പോകാന്‍ അനുവാദമുണ്ട്. ഇതിന് ഫാല്‍ക്കണുകള്‍ക്ക് പ്രത്യേക പാസ്പോര്‍ട്ട് ആവശ്യമുണ്ട്.