Saturday, July 27, 2024
HomeNewsഷിക്കാഗോ കര്‍ദ്ദിനാള്‍ ട്രംപിന്റെ മുസ്‌ലീം വിലക്കിനെതിരേ രംഗത്ത്.

ഷിക്കാഗോ കര്‍ദ്ദിനാള്‍ ട്രംപിന്റെ മുസ്‌ലീം വിലക്കിനെതിരേ രംഗത്ത്.

ഷിക്കാഗോ കര്‍ദ്ദിനാള്‍ ട്രംപിന്റെ മുസ്‌ലീം വിലക്കിനെതിരേ രംഗത്ത്.

പി.പി. ചെറിയാന്‍.
ഷിക്കാഗോ: ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്നതു താല്‍ക്കാലികമായി തടഞ്ഞു കൊണ്ട് പ്രസിഡന്റ് ട്രംപ് പുറപ്പെടുവിപ്പിച്ച എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ കടുത്ത വിമര്‍ശനവുമായി ഷിക്കാഗോ കര്‍ദ്ദിനാള്‍ ബ്ലാസി കുപ്പിച്ചു രംഗത്തെത്തി.
മുസ്ലിം ബാന്‍ എക്സിക്യൂട്ടീവ് ഉത്തരവ് ഒപ്പിട്ട നിമിഷം അമേരിക്കന്‍ ചരിത്രത്താളുകള്‍ കറുത്ത നിമിഷങ്ങളായി രേഖപ്പെടുത്തുമെന്ന് കര്‍ദ്ദിനാള്‍ ജനുവരി 28 ഞായറാഴ്ച അഭിപ്രായപ്പെട്ടു. മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലീമുകള്‍ക്കെതിരെ ട്രംപ് സ്വീകരിച്ച നടപടി കത്തോലിക്കാവിശ്വാസത്തിന്റേയും പ്രത്യേകിച്ചു അമേരിക്കന്‍ മൂല്യങ്ങളു ടേയും നേര്‍ക്കുള്ള വെല്ലുവിളിയാണെന്ന് അമേരിക്കയില്‍ നിന്നും ആദ്യമായി കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ബ്ലാസി കുപ്പിച്ചു പറഞ്ഞു.
തിരക്കു പിടിച്ചു ട്രംപ് സ്വീകരിച്ച നടപടി അമേരിക്കയുടെ സുരക്ഷിതത്വത്തിന് തിരിച്ചടിയാകുമെന്നും കര്‍ദ്ദിനാള്‍ മുന്നറിയിപ്പ് നല്‍കി. ഷിക്കാഗോയിലെ നിരവധി പള്ളികളും വൈദീകരും നിരോധിക്കപ്പെട്ട മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നു പുതിയ ഉത്തരവ്. ഇതിനു വലിയ ഭീഷീണിയുയര്‍ത്തുന്നതായി ആശങ്കയുണ്ടെ ന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. അമേരിക്കയില മാനുഷിക അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.5
RELATED ARTICLES

Most Popular

Recent Comments