ജോണ്‍സണ്‍ ചെറിയാന്‍.
വാഷിങ്ടണ്‍: ട്രംപിന്റെ വിലക്കു ഭീക്ഷണി നേരിട്ട അഭയാര്‍ത്ഥികള്‍ക്ക് കാനഡയുടെ വക സ്വാഗതം. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് അഭയാര്‍ത്ഥികളെ സ്വന്തം രാജ്യത്തേക്ക് ക്ഷണിച്ചത്. ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ കലൂഷിതമായ സ്വന്തം രാജ്യങ്ങളില്‍ നിന്ന് അഭയം തേടി എത്തുന്നവര്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ ആയാലും കാനഡയിലേക്ക് സ്വാഗതം. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ രാജ്യമെന്നും ട്രൂഡോ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു. വിജയമായി തീര്‍ന്ന തങ്ങളുടെ കുടിയേറ്റ നിലപാടിന്‍മേല്‍ യു.എസ് പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും ട്രൂഡോ വ്യക്തമാക്കി. കുടിയേറ്റ വിരുദ്ധ നിലപാടാണ് ട്രംപിനുള്ളത്. ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയും, സഞ്ചാരികളെയും വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് ആഗോള തലത്തില്‍ വിവാദം സൃഷടിച്ചതോടെ കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരിക്കുകയാണ്.