രാഗേഷ് ഉണ്ണി.
വെളളാരംകല്ലുകളും
മുത്തെന്നു കണ്ടു ഞാൻ
മാറിലണിഞ്ഞെന്നും
വെണ്ണിലാവിലലിയുമ്പോൾ
വശ്യസുന്ദരീ,മീനാക്ഷീയവൾ
എയ്തൊരു ചിരിയമ്പിൽ
വമ്പെല്ലാമൊടുങ്ങിയെന്നോ
കുടുങ്ങുന്നൂ കൂടു മാറുന്നു.
ദിനരാത്രങ്ങൾ പിന്നെന്നും
സമയക്രമങ്ങളില്ലാതവളുടെ
ജീവിതയാത്രകൾ കേട്ടിരിക്കേയാ
കണ്ണീർപൂക്കളിലുളളമലിയവേ
പാടിയതെല്ലാമവൾക്കായെന്റെ
ഭാവനകളെല്ലാമവളായെന്നും,
സംശയങ്ങളില്ലാതേ സ്നേഹിച്ചവളേ
ഉടലുകളറിയാതേ സാന്ത്വനമേകീ
സാഹസികതകൾ കൊതിക്കും
പെണ്ണവളുടെ യാത്രകളിൽ-
എനിക്കായുണ്ട് പരീക്ഷണമെന്റെ
വിശ്വാസ്യത തെളിയിക്കുവാനിനി
ഞാനൊന്നൂടെ പാടണമെന്ന