Tuesday, November 26, 2024
HomeSTORIESഅച്ചാറുചരിതം (കഥ).

അച്ചാറുചരിതം (കഥ).

ഇന്ദു വിനീഷ്. (Street Light fb group).
ദ്യേ അമ്മിണ്യേ നിക്കെടി ന്നാടി …
അമ്മിണി ഓടണ ഓട്ടം കണ്ടാ …അല്ല അവളെ പറഞ്ഞിട്ട് കാര്യോല്യ ..കല്യാണം കഴിഞ്ഞിവിടെ വന്നപ്പോ തൊട്ട് ന്റെ അടുക്കളപരീക്ഷണങ്ങളൊക്കെ ആദ്യം കൊട്ക്ക അവൾക്ക…അല്ലേലും പരീക്ഷണങ്ങൾക് മ്മളെന്നും മൃഗങ്ങളെയാണല്ലോ ഉപയോഗിക്കാറ് ..മ്മ്‌ടെ പൂച്ചസ്നേഹം കാണുമ്പോ ല്ലാരും പറയും ..കുട്ടി വല്യേ മൃഗസ്നേഹ്യാണ് ന്നെ ..കാര്യം മ്മക്കല്ലേ അറിയൂ …ന്നാലും മ്മള് തട്ടീം മുട്ടീം തരക്കേടില്ലാതെ അടുക്കള പരീക്ഷണങ്ങള് നടത്തീർന്ന കാലത്താണ് അത് സംഭവിച്ചത് …ന്റെ വീട്ടിൽ പൂരത്തിന് പോയപ്പോ കഴിച്ച അച്ചാറ് മ്മ്‌ടെ അമ്മായിഅച്ഛനങ്ട് വല്ലാതെ ബോധിച്ചു ..പിറ്റേന്നെ ഒരു കിലോ നാരങ്ങായുമായിട്ട് വന്നിട്ടേ അച്ചാറിട്ടു കൊടുക്കാൻ ..മ്മള് പിന്നെ കല്യാണത്തിന് മുൻപേ അടുക്കളയിൽ ഭയങ്കര ആക്റ്റീവ് ആയതോണ്ട് മനസ്സിൽ ഏതാണ്ടൊക്കെയോ പൊട്ടി …ന്നാലും മ്മള് തളരാൻ പാടില്ലാലോ ..അമ്മേനെ ഒന്നു വിളിച്ചാലോ ..വേണ്ട ..ക്രെഡിറ്റ് അങ്ങോട്ട് പോവും ..അച്ചാറിന്റെ നിറവും രൂപവും ഭാവവുമെല്ലാം മനസിലാവാഹിച് ഞാൻ ണ്ടാക്കി ഒരൊന്നൊന്നര അച്ചാർ ..അമ്മിണീ ..കമോൺ ഡാ …അമ്മിണി പാഞ്ഞു വന്നു …മുൻപിൽ വാലാട്ടി നിന്നു ..ഞാനെന്തു കൊടുത്താലും വെട്ടിവിഴുങ്ങണ അവൾ ..വായിലിട്ട അച്ചാർ കുടഞ്ഞു കളഞ്ഞു എനിക്ക് നേരെ ചീറ്റി അത്രേം നാളും തിന്നാൻ കൊടുത്തേന്റെ ഒരിറ്റു സ്നേഹം പോലുമില്ലാത്ത നോട്ടവും നോക്കി ചീറിക്കൊണ്ട് ഓടിപ്പോയി (പൂച്ചകളുടെ ഭാഷയിലും തെറിയുണ്ടെന്നു അവളുടെ ഭാവത്തിന്നു മനസിലായി ).അതിനുശേഷം അമ്മിണി chicken ബിരിയാണി കൊടുക്കാൻ വിളിച്ചാലും ന്റെ അട്തിക്ക് വരൂല ..ഒരാഴ്ച പൊതുദർശനത്തിനു വച്ച അച്ചാർ തെങ്ങിന്റെ കടക്കിൽ സമാധിയായപ്പോൾ ചിലവാക്കിയ ഉപ്പിന്റേം മുളകിൻറേം എണ്ണെടേം കണക്കുപറഞ്ഞുള്ള ഏങ്ങലടികൾ പുറത്തൂന്നു കേട്ടു …ന്നാലും മ്മള് തളർന്നില്യാട്ടോ ..അച്ചാറുണ്ടാക്കാനുള്ള പൂതി മ്മള് പറഞ്ഞു കേട്ടാ എല്ലാരും വാളെടുക്കൂന്നു മാത്രം ..ദേ ഇന്നലെയാണ്‌ട്ടോ മ്മക്കൊരു സൂത്രം തോന്ന്യേത് …മാർക്കെറ്റിന്റടുത്തൂടെ വരുമ്പോഴേ നല്ല പച്ചനെല്ലിക്ക ..മനസ്സിൽ ലഡ്ഡു പൊട്ടി ..ഇതാവുമ്പോ നന്നായില്ലേ കളഞ്ഞാലും ആരും അറിയില്ല ..പച്ചക്ക് തിന്നെന്നങ്ങോട്ട് പറയാല്ലോ ..വീട്ടിലെത്തിയേപ്പോ തന്നെ ഫോണെടുത്തു കെട്ട്യോന്റെ ചിറിക്കിട്ടു തോണ്ടി ..വരുമ്പോ കുറച്ചു പച്ചനെല്ലിക്ക കൊണ്ടോരണെ …പീടികേല് ഉപ്പിലിട്ടത് കണ്ടിട്ട് കൊച്ചു കിടന്നു കീറാണ്‌ ..Ok ..Success ..കൊണ്ടോന്ന അപ്പൊത്തന്നെ ഒരെണ്ണം എടുത്ത് ഉപ്പിൽ മുക്കി കടിച്ചു നടന്നു (അഥവാ നാളേം പണി പാളി ഇതും തെങ്ങിന് വളമാക്കിയാലും തിന്നു തീർത്തതാന്ന് പറയാലോ )..പിറ്റേന്നു മോനെ സ്കൂളിലാക്കാൻ രണ്ടാളും ഇറങ്യെപ്പഴും നെല്ലിക്കേം കടിച്ചു ഗേറ്റിന്റടുത്തു ഞാൻ നിന്നു …അവര് പോണതും നോക്കി നെല്ലികേം കടിച്ചു നിക്കുമ്പഴാണ് തൊഴിലുറപ്പിനു പോണ ചേച്ചിമാരുടെ വരവേ ..കയ്യിലെ നെല്ലിക്കേം ആദ്യപ്രസവസമ്മാനമായി കിട്ട്യേ വയറും നോക്ക്യോണ്ട് ശർദ്ധിയൊന്നുമില്ലലോ മോളെ ..ന്ന് ചോദിച്ചു ചിരിച്ചോണ്ട് പോയപ്പോ നെല്ലിക്ക കയ്യീന്ന് ചാടിപ്പോയി …
ന്തായാലും വേണ്ടില്ല എല്ലാരും പോയി ..ഞാൻ പരീക്ഷണശാലയിലോട്ട് കടന്നു …ഓരോ നീക്കങ്ങളും സസൂഷ്മങ്ങളാരുന്നു …നെല്ലിക്ക കുരു കളഞ്ഞെടുക്കാം ..(കുരു തെളിവായി കാട്ടികൊടുക്കലോ )..നെല്ലിക്ക ചെറുതായൊന്നു ആവികയറ്റി അല്ലിയടർത്തി ..ഉലുവയും കടുകും മുളകുപൊടിയും ഉപ്പും ഇഞ്ചിയും മിക്സിയിൽ അടിച്ചു യോജിപ്പിച്ചു ..വെളിച്ചെണ്ണയിൽ വെളുത്തുള്ളി മൂപ്പിച്ചു ഈ മസാലയങ്ങോട്ട് മൂപ്പിചിട്ട് നെല്ലിക്കയും വഴറ്റി വിനാഗിരിയും ഒഴിച്ചങ്ങിറക്കി ..ഓഹൊ ഹൊ ഹോ …ന്താ ഒരു ഭംഗി ..കാണുമ്പോഴേ കൊത്യാവണ് ..മ്മ് ആദ്യം അമ്മിനിക്കന്നെ കൊടുക്ക ..അവൾടെ പിണക്കം മാറണോല്ലോ ..അങ്ങനെ വിളിച്ച വിളിയാണ് ..എവിടെ ..അവള് വരണില്ല ..
ചേച്ച്യേ ..ഇങ്ങട് വന്നേ ..(പാപ്പന്റെ ചെക്കനാണ) ..ന്തെടാ …
ആഹാ അച്ചാറുംപാത്രായിട്ടാണല്ലോ നിൽപ് ..പണി പാളിയോ ഈശ്വരാ ..
ചേച്ച്യേ ..ഇതാരാ ണ്ടാക്കിയെ …
അത് …ന്തെ കൊള്ളൂലലെ ..ഞാൻ കളയാൻ നിക്കാരുന്നു …
കളയെ ഇതാ ..ചേച്ചിക്ക് പ്രാന്താ …ഞാൻ കൊണ്ടോകോളാ ..
യ്യോ …ഞാൻ കളയാൻ നിക്കാരുന്നു ..അപ്പൊ അവരെല്ലാം അവർക്കു വേണെന്നു പറഞ്ഞപ്പോ ..കളഞ്ഞില്ല ..അനക്ക് വേണേ കൊറച്ചു കൊണ്ടക്കോ ..
അവനു പിഞ്ഞാണത്തിലാക്കി കൊടുത്തയച്ചപ്പോ ഭയങ്കര അഹങ്കാരായിട്ടോ ..സത്യായിട്ടും ..ഈ പോയൊരൊക്കെങ്കിടൊന്നു വന്നീട്ടണ്ടേ ഇതൊന്നു തീറ്റിക്കാൻ ..
വന്നതും എല്ലാരുടേം മുൻപിൽ അച്ചാറും പാത്രോം കൊണ്ട് ചെന്നു . ഒരു ലോഡ് പുച്ഛം അര ലോഡ് പരിഹാസം മുളകുപൊടി എണ്ണ കണക്കുകൾ കൊണ്ടവരെന്റെ മനസ് നിറച്ചു ..
അവസാന സീനാണെ …
എല്ലാരും കഴിക്കാനിരുന്നു .ചോറ് വിളമ്പി കറികൾ വിളമ്പി അച്ചാറുംകുപ്പി അടുക്കളേലിരുന്നു എന്നേം കൂടെ എന്ന് പറയുന്നുണ്ടോ ..എയ് ..ഇല്ല ..തോന്നലാ ..ആരാത് മേമയോ ന്താ ഈ നേരത്തു ..
ഒന്നും പറയണ്ട മോളെ അന്റെ ഒരച്ചാറു കാരണം …
എല്ലാരും ദേഷ്യത്തോടെ എന്നെ നോക്കി ..
അവിടെ തല്ല മോളെ ഇച്ചിരിയോടെ തര്വോ ..ഇല്ലേ ചെക്കൻ തിന്നാതെ കിടക്കും ..
മോളാ കൂട്ട് മേമക്കൂടെ ഒന്നു പറഞ്ഞേരനെ ..
അതിനെന്താ മേമേ ..ഇപ്പോ അഹങ്കാരല്ലാട്ടാ ഇത്തിരി പൊക്കം കൂടിയോ ന്നൊരു സംശയം ..അടുക്കളേൽ പോയി കുപ്പിയോടേ കൊണ്ടൊന്നു ഇവിടാർക്കും വേണ്ട ..ഇങ്ങള് കഴിച്ചൊന്നും പറഞ്ഞു പകുതിയും അവർക്കു കൊടുത്തു മനഃപൂർവം കുപ്പി കഴിക്കണോടത്തു വച്ചു ..വെള്ളമെടുക്കാനായി അടുക്കളേല് പോയി വന്നപ്പോ ണ്ടല്ലോ എല്ലാരും നല്ല തട്ടാണ് ..ന്നിട്ടൊരു പറച്ചിലും നാളെ വരുമ്പോ ഒരു കിലോ നെല്ലിക്ക കൊണ്ടൊരാട്ടോ ..
അങ്ങനെ അച്ചാറിന്റെ രുചി മേമ വഴി കുടുമ്പശ്രീയിലും ചെക്കൻ വഴി പിള്ളേരിലും എത്തി ..പാചകത്തിൽ നാട്ടിൽ പത്മശ്രീ കിട്ടിയെപോലയീന്നു പറഞ്ഞ മതീലോ …
ഇനി മാറ്റെറീക്കു വരാം ..
1#നമുക്ക് വീഴ്ചകളുണ്ടാവുമ്പോ കളിയാക്കിയവരൊക്കെ കാണും .എന്നാലും തളരാതെ പിടിച്ചു നിന്നു വിജയിച്ചാൽ തോൽവിയെക്കാളേറെ ആ വിജയം ആഘോഷിക്കപെടു
2#അംഗീകാരങ്ങൾ ചോദിച്ചു വാങ്ങിയിട്ടു കാര്യമില്ല അര്ഹതപ്പെട്ടതാണെങ്കിൽ അത് നമ്മളെ തേടി വരും (ലൈകും കമെന്റും പ്രശസ്തിയും ഇതിൽ ഉൾപ്പെടും )
3#മനുഷ്യ മനസ് എപ്പോഴും സാഹചര്യങ്ങൾക്കനുസരിച്ചു മാറിക്കൊണ്ടിരിക്കും ..മൃഗങ്ങൾ മാറില്ല (അമ്മിണി ഉദാഹരണം )നമ്മൾ മനുഷ്യരാണ് ..മാറേണ്ടിടത് മാറുക
RELATED ARTICLES

Most Popular

Recent Comments