Thursday, May 15, 2025
HomePoemsഅരുതാക്കരുതലുകള്‍. (കവിത)

അരുതാക്കരുതലുകള്‍. (കവിത)

അരുതാക്കരുതലുകള്‍. (കവിത)

പ്രവീണ്‍ കണ്ണത്തുശ്ശേരില്‍. (Street Light fb group)
ജലഗര്‍ഭങ്ങളില്‍ പതിയിരിക്കുന്ന
ചുഴിമരണങ്ങള്‍ പോലെ
മിഴിക്കോണില്‍ ഒളിഞ്ഞിരിക്കുന്ന
ചതിക്കുരുക്കുകള്‍ കാണാതെ
പ്രണയ വലയില്‍ കുരുങ്ങിയ
അതിലോല ചിറകുള്ള ശലഭജീവിതങ്ങള്‍
പ്രാണപ്പിടച്ചിലില്‍ കണ്ണികള്‍ മുറുകി
ചിറകറ്റു വീണു നിരങ്ങി നരകിച്ചു
ഇരപിടിയര്‍ക്കു തീറ്റിയാകുന്ന
അഭിശപ്ത ജന്മങ്ങള്‍ ചിലര്‍
ഇനിവരും കാലം അമൃതിലും
കാളകൂടവിഷം തിരയുക
ചിരിയിലും ചതി കാണുക
സ്നേഹത്തില്‍ വഞ്ചനയറിയുക
തുടര്‍യാത്രയില്‍ ലക്ഷ്യമെത്താതെ
ഓര്‍മ്മച്ചിഹ്നമായ് തീരാതിരിക്കുവാന്‍
RELATED ARTICLES

Most Popular

Recent Comments