Thursday, November 28, 2024
HomePoemsകോമാളി. (കവിത)

കോമാളി. (കവിത)

കോമാളി. (കവിത)

സൗമ്യ സച്ചിൻ. (Street Light fb group)
വദനം നിറയെ നിറക്കൂട്ട് ചാർത്തിയെൻ
കദനം മറയ്ക്കുമൊരു കോമാളി ഞാൻ
കാലമേ നിന്നുടെ കളിപ്പാട്ടമെന്നപോൽ
ആടിത്തിമിർക്കുമൊരു കോമാളി ഞാൻ .
നിറയുന്ന മിഴികളിലെരിയുന്ന നിനവുകളെ
ചിരിയാൽ മറയ്ക്കുമൊരു കോമാളി ഞാൻ
ഞെട്ടറ്റു വീണോരെൻ സ്വപ്നത്തെയോർത്തൊന്നു
പൊട്ടിക്കരയുവാനാകാത്ത കോമാളി ഞാൻ.
നെഞ്ചിൽ ചിതയെരിയുംപൊഴുതിലും
മിഴികളിൽ പുഴയൊഴുകുംപൊഴുതിലും
മുഖംനിറയെ നിറംവാരി വിതറി
ചുണ്ടിൽ ചിരിപ്പൂവിടർത്തുന്ന കോമാളി ഞാൻ .

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments