ജെസ്സി ബഷീർ. (Street Light fb group)
തപസ്സിളക്കാൻ വന്ന അപ്സരകന്യകയൊ
ആരിവൾ അഴകിന്റെ ദേവതയൊ
ചന്ദനത്തിൽ തീർത്തൊരു ശിൽപ്പമൊ
ഉന്മാദമുണർത്തും മോഹിനീരൂപമൊ
നൃത്തച്ചുവടുകൾ ലാസ്യഭംഗികൾ
നേത്രങ്ങൾ, കാമദേവന്റെയമ്പുകൾ
വിശ്വം മയക്കും മൃദുസ്മേരങ്ങൾ
രതിസുഖസാരേ പാടും അധരങ്ങൾ
തപസ്സിന്റെ മുഖപടമൂർന്നു വീണു
അവളുടെ കാമമോഹിതമേനിയിൽ
ചടുല നടനമാടി ഒന്നായലിഞ്ഞവർ
വിശ്വാമിത്രനും മേനകയും