ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ : ഇരുമ്പിന് തുരുമ്പ് വരുന്നതുപോലെ ശരീരത്തെ കാര്‍ന്നു തിന്നുന്ന ഗുരുതരമായ രോഗമാണ് പ്രമേഹമെന്നും ശാരീരിക വ്യായാമങ്ങളും ഭക്ഷണക്രമങ്ങളുംകൊണ്ട് പ്രമേഹം നിയന്ത്രിക്കണമെന്നും ഇമാറ ഹെല്‍ത്ത് കെയറിലെ ഡോ. അമല്‍ കോണിക്കുഴിയില്‍ അഭിപ്രായപ്പെട്ടു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ തെറ്റായ ഭക്ഷണക്രമങ്ങളും ജീവിത രീതികളുമാണ് പ്രമേഹം വ്യാപിക്കുവാന്‍ പ്രധാന കാരണം. ഓരോരുത്തരും തന്റെ പ്രമേഹത്തെക്കുറിച്ച് മനസ്സിലാക്കുകയും സാധ്യമാകുന്ന പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും വേണം. പ്രമേഹം അനിയന്ത്രിതമായാല്‍ കാഴ്ചയേയും കിഡ്‌നിയേയും ഹൃദയത്തേയും ലൈംഗിക ശേഷിയേയുമൊക്കെ ബാധിക്കുകയും സാധാരണ ജീവിതം അസാധ്യമാക്കുകയും ചെയ്യും. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കണമെങ്കില്‍ നിത്യവും കുറച്ച് സമയമെങ്കിലും ശാരീരിക വ്യായാമങ്ങള്‍ക്കായി നീക്കിവെക്കുക, പഴങ്ങളും പച്ചക്കറികളും സലാഡികളും വര്‍ദ്ധിപ്പിക്കുക, മാംസാഹാരം ആവശ്യത്തിന് മാത്രമാക്കുക, കൃത്രിമമായ പഞ്ചസാരയുടെ ഉപഭോഗം പരമാവധി കുറക്കുക, എണ്ണയില്‍ വറുത്ത വിഭവങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ നടപടികള്‍ ഓരോരുത്തരും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രോഗം വന്നു കഴിഞ്ഞാല്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നും ഭക്ഷണവും വ്യായാമമുറകളും നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
മീഡിയ പ്ലസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഖത്തര്‍ സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി. എം. കബീര്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര, സ്‌കില്‍സ് ഡവലപ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ പി. എന്‍. ബാബു രാജന്‍, വിറ്റാമിന്‍ പാലസ് റീജ്യണല്‍ ഡയറക്ടര്‍ അബൂബക്കര്‍ സിദ്ധീഖ്, ഡോള്‍ഫിന്‍ ട്രേഡിംഗ് ആന്റ് ലോജിസ്റ്റിക് മാനേജര്‍ എല്യാസ് ജേക്കബ്, ഷൈനി കബീര്‍ എന്നിവര്‍ സംസാരിച്ചു. ഈസ്‌റ്റേണ്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ബൈജു കെ.സി, ഹമ്മര്‍ ആന്റ് ഹാന്‍ഡ് ട്രേഡിംഗ് ജനറല്‍ മാനേജര്‍ വിനോദ് അബ്രഹാം, ഇമാറ ഹെല്‍ത്ത് കെയര്‍ സി. ഇ. ഒ. അബ്ദുല്‍ ഹകീം എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു.
മുഹമ്മദ് റഫീഖ് തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, സി.കെ. റാഹേല്‍, സിയാഹു റഹ്മാന്‍ മങ്കട, ഖാജാ ഹുസൈന്‍, ജോജിന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പരിപാടിയില്‍ പങ്കെടുത്ത മുഴുവനാളുകളുടേയും ഷുഗര്‍, പ്രഷര്‍ എന്നിവ പരിശോധിക്കുകയും ബോഡി മാസ്സ് ഇന്‍ഡക്‌സ് വിശകലനം ചെയ്ത് ആവശ്യമായ കൗണ്‍സിലിംഗും നല്‍കിയ ശേഷമാണ് ബോധവല്‍ക്കരണ പരിപാടി നടന്നത്.
ഫോട്ടോ. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ ഇമാറ ഹെല്‍ത്ത് കെയറിലെ ഡോ. അമല്‍ കോണിക്കുഴിയില്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
2. സന്ദേശ പ്രധാനമായ പ്‌ളക്കാര്‍ഡുകളുമായി നടന്ന ബോധവല്‍ക്കരണ പരിപാടിയില്‍ നിന്ന്