നീലാംബരി (For street light fb group).
നേർത്ത മഞ്ഞു മൂടിയ രാവിൽ മഞ്ഞപ്പൂക്കൾ പരവതാനി വിരിച്ച പാതയിലൂടെ ഞാൻ നടന്നു നീങ്ങുമ്പോൾ എന്റെ കണ്ണുകളിൽ പതിഞ്ഞ ആ മുഖം . എന്നും എന്റെ പ്രഭാത സഞ്ചാരത്തിന അതൊരു പ്രചോദനമായി. സ്വപ്‌നങ്ങളും മോഹങ്ങളും നെയ്തുകൊണ്ടുള്ള ആ സഞ്ചാരത്തിൽ നമ്മുടെ കണ്ണുകൾ ഇടഞ്ഞപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല എന്റെ സ്വപ്നങ്ങളിൽ ഞാൻ എന്നും കാണാറുള്ള വെള്ളാരംകണ്ണുള്ള രാജകുമാരന്റെ മുഖം ഇതാണെന്നു.
പിന്നീടുള്ള ദിനങ്ങൾ എനിക്ക് നിന്നെ കാണാനും അറിയാനുമുള്ളതായിരുന്നു . മഞ്ഞപ്പൂക്കൽ വീണുകിടക്കുന്ന പാതയോരത്തെ ബെഞ്ചിൽ ഞാൻ അന്ന് നിന്നെയും കാത്തിരുന്നപ്പോൾ മനസ്സിൽ ഞാൻ നെയ്ത സ്വപ്നങ്ങൾക്ക് വർണ്ണ വസന്തം നൽകുകയായിരുന്നു. നീ അറിയാതെ നിന്നെ ഞാൻ അറിയാൻ ശ്രമിച്ചു . ദിനരാത്രങ്ങൾ കടന്നുപോയപ്പോൾ മനസ്സിലെ പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിഞ്ഞു തുടങ്ങി . പാതി വിരിഞ്ഞ പ്രണയത്തിന്റെ പനിനീർ പുഷ്പം ഞാൻ അന്ന് നിനക്ക് നൽകുവാൻ കൊതിച്ചപ്പോൾ നീ എന്നിൽ തിരഞ്ഞതും എനിക്കേകിയതും സൗഹൃദത്തിൻ പൂച്ചെണ്ടുകൾ ആയിരുന്നു …. നീ കൊതിച്ചതും സൗഹൃദം മാത്രമായിരുന്നു… എന്നിലേക് നീട്ടിയ സൗഹൃദത്തിന്റെ പൂച്ചെണ്ടുകൾ ഞാൻ സ്വകാരിച്ചു , പാതി വിരിഞ്ഞ പ്രണയത്തിന്റെ പനിനീർ പുഷ്പം മനസ്സിന്റെ ചില്ലുകൂട്ടിൽ ഞാൻ സൂക്ഷിച്ചു വെച്ചു
പിന്നീടങ്ങോട്ട് മേഘപാളികളാൽ തീർത്ത , മഞ്ഞുപെയ്യുന്ന , പൂക്കൾസുഗന്തം പരത്തുന്ന, ചിത്രശലഭങ്ങൾ പാറിപ്പറക്കുന്ന , ആ സൗഹൃദത്തിന്റെ താഴ്‌വരയിൽ ഒരായിരം സ്വപ്‌നങ്ങൾ നെയ്തെടുത്തു പാറിപ്പറന്നുല്ലസിച്ചു..
ഒരിക്കലും പിരിയാൻ കഴിയാത്തവിധം നീ എന്നിലേക്ക് അടുത്തപ്പോൾ ഞാൻ കൊതിച്ചത് നിന്റെ പ്രണയമായിരുന്നു . ഋതുക്കൾ മാറിമറഞ്ഞുപോയപ്പോൾ ഞാൻ ചില്ലുകൂട്ടിൽ സൂക്ഷിച്ച പ്രണയം എന്നെ ഭ്രാന്തമായൊരു ലോകത്തേക്കെത്തിച്ചുകഴിഞ്ഞിരുന്നു .
എനിക്ക് നിനോടുള്ള പ്രണയം തുറന്നുപറയാൻ മാത്രമായിരുന്നു ഞാൻ അന്നാ സായം സന്ധ്യയിൽ ആ കടൽത്തീരത്ത് വന്നത്…
“സായം സന്ധ്യയിൽ ഭൂമീ ദേവിതൻ നെറുകയിൽ ചേഞ്ചുകാപ്പിൻ കിരണങ്ങൾകൊണ്ട് സിന്ദൂരം ചർത്തിയപ്പോൾ മനസ്സ്‌കൊതിച്ചു നീ എൻ നെറുകയിൽ സിന്ദൂരം ചർത്തുവാൻ… ഏറെ വൈകാതെ സുമംഗലിയായ ഭൂമീദേവിയെ വിരഹിണിയാക്കി ചക്രവാളത്തിലേയ്ക്ക് ഓടിമറഞ്ഞു അരുണൻ…
അപ്പോൾ അറിയാതെ എൻമനമൊന്നു പിടഞ്ഞു… ഒത്തിരിനേരത്തെ കാത്തിരിപ്പല്ലാതെ എനിക്കന്നും നിന്നെ കാണാൻ കഴിഞ്ഞില്ല . ദിനരാത്രങ്ങൾ പതിവുപോലെ കടന്നുപോയി , നിന്റെ സ്വരമൊന്നു കേൾക്കാതെ ഒരുനോക്കു കാണാൻ കഴിയാതെ…
ദിവസങ്ങൾക്കു ശേഷം ഞാൻ നിന്റെ വീടിന്റെ പാടിവാതിൽ കടന്നു വന്നപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ആ വീടിന്റെ ഹൃദയസ്പന്ദനമായ നീ ഇന്ന് മൂകമാണെന്നു. വീടിന്റെ പാടിവാതിൽ കടന്ന് അകത്തളത്തിൽ എത്തിയപ്പോൾ എന്റെ കയ്യുകളിൽ പിടിച്ച നിന്റെ അമ്മയുടെ കൈകൾ ….ആ സ്പർശനം ഇന്നും എന്നിൽ നിന്നും മാഞ്ഞുപോയിട്ടില്ല… അന്ന് അമ്മ എന്നെ കപണ്ടു പോയത് നിന്റെ സ്വപ്നക്കൂടാരത്തിലേക്കായിരുന്നു . ഇവിടെ ചെന്നപ്പോൾ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല . ഒരു നിമിഷത്തെ മായണത്തിനു ശേഷം ഞാൻ അറിയാതെതന്നെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു “”ശ്രീ””…. അതെനിക്ക് വേണ്ടി ശ്രീ പണിതീർത്ത സ്വപ്നക്കൂടായിരുന്നു.
ആ മുറിയിൽ ഞാൻ നിന്റെ ഗന്ധം അറിഞ്ഞു….ഹൃദയത്തുടിപ്പുകൾ അറിഞ്ഞു… ഞാൻ ചില്ലുകൂട്ടിൽ അടച്ചുവച്ച എന്റെ പ്രണയവും, സ്വപ്നങ്ങളും നീ അറിഞ്ഞിരുന്നല്ലേ … എല്ലാം കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് എന്റെ കണ്ണുകൾ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല…
മേശപുറത്തുണ്ടായിരുന്ന ഡയറി എടുത്തു വായിച്ചു ഞാൻ, അതിന്റെ ആദ്യ താളിൽ നീ കുറിച്ച വാക്കുകൾ…
” ആൻ നിനക്കായി ഞാൻ തീർത്ത പ്രണയതീരം”
അതിൽ മുഴുവൻ എന്നോടുള്ള പ്രണയമായിരുന്നു . ഒരിക്കലും പൂർത്തീകരിക്കാൻ കഴിയ്യാത്ത പ്രണയം . ജീവിതയാത്രയുടെ ലക്ഷ്യത്തിലേക് പ്രിയമുള്ള എല്ലാവരെക്കാളും മുന്നേ നീ നടന്നടുക്കും എന്ന പ്രപഞ്ചസത്യം അറിഞ്ഞതുകൊണ്ടാണോ എന്റെ വെള്ളാരംകണ്ണുള്ള രാജകുമ്മരാ എന്നോടുള്ള നിന്റെ പ്രണയം സ്വന്തം പുസ്തകത്താളിൽ ഒളിപ്പിച്ചുവച്ചത് .
എന്റെ കണ്ണുകളെ ഈറനണിയിച്ചു അതിലെ ഓരോ വരികളും .. ഒരുനൂറുവര്ഷം നീ എനിക്ക് തരാൻകൊതിച്ച പ്രണയം ഞാൻ ആ നിമിഷം അനുഭവിച്ചുതീർത്തു.. ഇന്നീ ലോകത്തു നീ ഇല്ല എന്ന സത്യം ഞാൻ അറിയാതെ അറിഞ്ഞു. എന്റെ ഹൃദയത്തുടിപ്പുകളിൽ നിന്റെ ഓർമ്മകൾ ചേർത്തുവച്ചു ഞാൻ ആ മുറിയിൽ ഏറെനേരം ഇരുന്നു. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ആ സത്യം മനസ്സിലാക്കിക്കൊണ്ടുതന്നെ ഞാൻ ആ മുറിവിട്ടിറങ്ങി . അപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നു നിന്റെ ശ്വാസനിശ്വാസങ്ങളും, ഹൃദയത്തുടിപ്പുകളും, നീ എനിക്കേകിയ നിറമുള്ള ഓർമകളും. അതൊക്കെ എന്നും എനിക്ക് മാത്രം സ്വന്തം…..
നിന്റെ പുസ്തകത്തഴിലെ അവസാന വരികൾപോലെ…..
” ആൻ, ഇന്നല്ലെങ്കിൽ നാളെ ഞാൻ ഈ ലോകവും നിന്നെയും നിന്റെ പ്രണയത്തെയും വിട്ടുപോയാൽ സൂര്യാസ്തമനം കഴിഞ്ഞു രാവിന്റെ സൗന്ദര്യം വരുമ്പോൾ ആകാശത്തിന്റെ ഒരു കോണിൽ ഞാൻ ഉദിച്ചു നിൽക്കും ഒരു കുഞ്ഞുനക്ഷത്രമായി നിന്നെ എന്നും എനിക്ക് കാണാനും നിനക്കെന്നും എന്നെ കാണാനും….”
“എന്നും ഞാൻ രാവിന്റെ ഏകാന്തതയിൽ ഈ ആകാശപൊയ്കയിൽ നോക്കിയിരിക്കുന്നത് നിന്നെ കാണാൻ വേണ്ടി മാത്രമാണ്…അന്ന് നിന്നോട്ട് പറയാൻ കൊതിച്ച വാക്കുകളാണിപ്പോൾ ഞാൻ പറയുന്നത് പകർന്നേകാൻ കഴിയാതെ പോയ നിന്റെ പ്രണയമാണ് ഞാൻ ഇന്ന് അറിയുന്നത്…
നിന്റെ ഓർമകളിൽ ഞാൻ ജീവിക്കുന്നു ഇന്നും….