ഗൌരി.
പ്രായമോ രൂപമോ നോക്കാതെ
ജീവനെ തട്ടി മാറ്റാനായ് എത്തുന്ന
മരണത്തിനൊടുവിൽ ചലിക്കാത്ത
പാവയായ് മാറുന്ന കോലമേ ……
നീയറിയുന്നതില്ല നിൻ ശയനമിതെവിടെ….
സ്വയമനങ്ങാത്ത പോൽ നീ മാറിയെന്നതും
നിൻ ചലനമെവിടെയോ പോയ്മറഞ്ഞെന്നതും
നിമിഷങ്ങൾ കഴിയുമ്പോൾ നിന്റെയീ
സുന്ദരരൂപത്തെ മണ്ണിനു നല്കുവാൻ…..
പോകുന്നതെന്നും അറിയാതെയീ മരച്ചില്ലയിൽ
ആരെയോ കാട്ടുവാൻ സാഹസമെന്നപോൽ
കണ്ണുകൾ രണ്ടും തുറിപ്പിച്ചു കൈകാട്ടി നീ
കിടക്കുമ്പോൾ ഭയക്കുന്നു ഞാനുമീ
കപടലോകത്തിന്റെ ചെയ്തികളേയോർത്ത്…
ഒരുവേള ഞാനും കിടക്കണമിങ്ങനെ
എല്ലാംമറന്നുംത്യജിച്ചു
മീ മണ്ണിലേക്കലിയുവാൻ..
ആ നിമിഷങ്ങളിങ്ങെത്തുന്നതിൻ മുൻപ്
ചെയ്യുവാനുണ്ടെനിക്കൊരുപാട് നന്മകൾ…….
തിന്മകളൊക്കെയും വെടിയണം
നമ്മളീ ഭൂമിയിൽ ജീവനോടുള്ളത്രകാലവും……
സഹജീവികൾക്കൊക്കെ ദ്രോഹമായ് മാറാതെ
നന്മകൾചെയ്തവർക്കാശ്വാസമാകണം…….
നന്മകൾ ചെയ്തു നാം ജീവനേ വിട്ടാൽ
അനശ്വരമാകുന്നു ഓർമ്മകൾ
നമ്മളെപ്പറ്റിയെന്നാളും തുടിക്കുന്ന ശക്തിയായ്
സഹജീവികൾക്കുള്ളിൽ കാലങ്ങളോളവും……