അനുകൃഷ്ണ.
എഴുതട്ടെ ഞാനൊരു
മരണക്കുറിപ്പ്
ജീവിച്ചുതീർന്നില്ലങ്കിലും
വഴികാട്ടുവാനായ്
കുറിക്കുന്നുഞാൻ
മടിയുണ്ടെങ്കിലും
പോകണം സത്യം
കാത്തുനിൽക്കാത്ത
കരുണയില്ലാത്തവൻ…
വിളിക്കയായ്
ഇന്നാണുകണ്ടത് ലോകവും
സ്നേഹവും
പ്രകൃതിയൊരുക്കിയ
ഭംഗികളും..
കണ്ണുകൾ കാതുകൾ
ഉണ്ടായിരുന്നു
കണ്ടില്ല കേട്ടില്ല
അറിഞ്ഞില്ലയൊന്നും
മരണവിളിയിൽ വന്ന ബോധം
പാഴ്ക്കിനാവായി
പല്ലിളിക്കുന്നു
നഷ്ടമാണെല്ലാം
നഷ്ടപ്പെടുത്തി ഞാൻ
വിലയറിയാതുള്ള
ജീവിതത്തിൽ
മിഴിപൂട്ടി
മൊഴികളിൽ താപംനിറച്ചും
അഹംഭാവമേറ്റി
നടന്ന നാളിൽ.
ഞാനെന്നഭാവംനിറഞ്ഞിരുന്നു..
നീയാണ് ഞാൻ
ഞാനാണ് നിങ്ങൾ..
വഴികാട്ടുമെന്നുടെ
മൊഴികളെകേൾക്കു.
മിഴികളെയിനിയൊന്നു
തുറന്നുവയ്ക്കു..
മൊഴികളിൽകരുണ
തൻനീരോഴുക്കു
പോകട്ടെ ഞാനിനി
നിശബ്ദയായി
തിരികെ വരാത്തൊരു
യാത്രയ്ക്കായി…