Thursday, November 28, 2024
HomeUncategorizedഅകലങ്ങൾ. (കവിത)

അകലങ്ങൾ. (കവിത)

സബിത വിനോദ്.
മറവിക്കു മുന്നേ
അകലം വരും
ബന്ധങ്ങൾ
ജലരേഖ പോൽ
അലിഞ്ഞു തീരും..
രണ്ടായനീളുന്ന
പാതയോരത്തിനി
പിരിയും പരിചിതർ
നമ്മൾ…
ഒറ്റയടിപാതയിൽ
ഒറ്റയ്ക്ക് മാത്രം
ഭാരങ്ങളില്ലാ തനിച്ചുയാത്ര..
ഓർമതൻമാറാപ്പ്
വെയിലേറ്റുവാങ്ങട്ടേ
ബാക്കിയിറ്റും നോവുകൾ
ജീവിതഭാണ്ടത്തിലൊതുങ്ങട്ടെ
ഓട്ടഭാണ്ഡത്തിൽ
ഒളിച്ചിടട്ടെ….
ഊർന്നുപോകുന്നവ-
യൊക്കെയും
വഴിത്താരകൾ
ഏറ്റുവാങ്ങട്ടെ..
ഇനി ഒറ്റക്ക് യാത്ര..
പിറക്കും മുന്നേ
വന്നനിശ്ചയങ്ങൾ
മുന്നേതെളിക്കും
വഴികാട്ടികൾ
മറക്കണം….
വാഗ്ദാനങ്ങൾ..
തന്നതും കൊടുത്തതും
പോകണം യാത്ര
ഇനി ഒറ്റയ്ക്ക്
പകലിരവിനുകൂട്ടായി
നിണച്ചാലിൽ ..
വളപ്പൊട്ടുതീർക്കും
നീറ്റൽ മാത്രം..
സഹയാത്രികരില്ലാതെ..
സങ്കടച്ചുമടുകളില്ലാതെ..
ഇനിയാത്ര ഒറ്റയ്ക്ക്…
ഇനി യാത്ര ഒറ്റയ്ക്ക്..
ഇനിയാത്ര ഒറ്റയ്ക്ക്… !!
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments