അനു കൃഷ്ണ.
പ്രണയിക്കാം
നമുക്കായിമാത്രം
മണ്ണായ് ഞാനും
വിണ്ണായ് നീയും
മാരിവിൽ കൊണ്ട്
നമുക്ക് നമ്മേ ബന്ധിക്കാം
ചക്രവാളത്തിൽ
മുഖം ചേർത്തു
കിടക്കാമൊന്നായ്..
നീയെന്റെ പ്രാണനും
ഞാൻ നിന്റെ ശരീരവും
നമ്മളാം സത്യം
പ്രണയത്തിൻ
ശക്തിയാകട്ടെ…
കാഴ്ച്ചയിൽ തൊടാതെ
തൊട്ടുപോകും
സമരേഖയായ്
ചക്രവാളത്തിൻ
സമസ്യ നാം..!!!