ജോണ്‍സണ്‍ ചെറിയാന്‍.
ചാലക്കുടി: മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലുള്ള ദുരൂഹത സംബന്ധിച്ച് അദ്ധേഹത്തിന്‍റെ ആറു സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കുവാന്‍ തീരുമാനിച്ചു.
മണിയുടെ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ആത്മഹത്യയാണോ, കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തേ ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന്‍ തള്ളിയിരുന്നു.മനുഷ്യാവകാശ കമ്മിഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരം.
മണിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു വിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതായി ഡിജിപി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ലാബുകളിലെ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചു വിദഗ്ധരുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം അറിയിച്ചു. ലാബ് റിപ്പോര്‍ട്ടിലെ അപാകതളെക്കുറിച്ചു മണിയുടെ ബന്ധുക്കള്‍ കമ്മീഷനു പരാതി നല്‍കിയിരുന്നു.
കൊലപാതകം, ആത്മഹത്യ, രാസപദാര്‍ഥം ഉള്ളില്‍ച്ചെന്നുള്ള സ്വാഭാവിക മരണം എന്നിങ്ങനെ മൂന്നു സാധ്യതകളെക്കുറിച്ചാണ് പൊലീസ് അന്വേഷിച്ചത്. എന്നാല്‍ മരണകാരണം സ്ഥിരീകരിക്കാനാവശ്യമായ തെളിവുകള്‍ ഇതുവരെയും ലഭിച്ചില്ലെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.