ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്ക് കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന‍് ആവശ്യപ്പെട്ടുകൊണ്ട് ശ്രീ. വി.എസ്. അച്യുതാനന്ദൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
കഴിഞ്ഞ പത്തുദിവസമായി ഹൈക്കോടതിയിലുണ്ടായ ചില അനിഷ്ടസംഭവങ്ങളുടെ പേരിൽ ഹൈക്കോടതിയിലും,മറ്റു കോടതികളിലും മാധ്യമപ്രവർത്തകർക്ക് കടന്നുചെല്ലുന്നതിനും, , റിപ്പോർട്ടു ചെയ്യുന്നതിനും സാധിക്കാതെ വന്നിരിക്കുകയാണ്.
കുറെ അഭിഭാഷകരും, പൊലീസും ചേർന്ന് സ്വതന്ത്രമാധ്യമപ്രവർത്തനം തടയുന്നതു വഴി ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുകയാണ്ചെയ്യുന്നത്.
ഹൈക്കോടതി തന്നെ മീഡിയാറൂം അടച്ചിട്ട് മാധ്യമപ്രവർത്തകരെ കോടതിപരിസരത്തുനിന്ന് ഒഴിവാക്കിയിരിക്കുന്നു. തുറന്നകോടതി എന്ന ഭരണഘടനാ സങ്കൽപ്പത്തിന് വിരുദ്ധമാണ് ഈ നടപടിയെന്നും, അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും വി.എസ് ചീഫ് ജസ്റ്റിസിനോട് അഭ്യർഥിക്കുകയുണ്ടായി.
മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ശ്രീ. വി.എസിന് യുഎസ് മലയാളിയുടെ അഭിനന്ദനങ്ങള്‍…