ജോണ്‍സണ്‍ ചെറിയാന്‍
തിരുവനന്തപുരം : അധികാരകൈമാറ്റത്തിന്റെ പശ്‌ചാത്തലത്തില്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഉമ്മന്‍ചാണ്ടി ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചു.
തോല്‍വിയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നെന്ന് വ്യക്‌തമാക്കിയ അദ്ദേഹം കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ഗ്രാമങ്ങളിലൂം നഗരങ്ങളിലും ഇപ്പോഴും പാര്‍ട്ടി ശക്‌തമാണെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വി ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും ആഘാതത്തില്‍ നിന്നും പെട്ടെന്ന് തന്നെ കോണ്‍ഗ്രസ് മോചിതമായി തിരിച്ചുവരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സര്‍ക്കാരിനെതിരായ തെറ്റായ പ്രചരണങ്ങളെ പ്രതിരോധിക്കാനും നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും സാധിച്ചില്ലെന്ന് രാവിലെ അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്‌തമാക്കിയിരുന്നു. രാവിലെ 10.30 യോടെ രാജ്‌ഭവനില്‍ എത്തിയായിരുന്നു രാജി സമര്‍പ്പിച്ചത്. ഇതിന് ശേഷം ഓഫീസിലെത്തി സഹപ്രവര്‍ത്തകരോട് യാത്ര പറയും. വൈകിട്ട് മൂന്നു മണിയോടെ സെക്രട്ടറിയേറ്റിലെ പ്രവര്‍ത്തകരോട് ഔദ്യേഗികമായി യാത്ര പറയുമെന്നും വ്യക്‌തമാക്കി.