രാജി കൃഷ്ണകുമര്‍
ശിശിരക്കുളിരില്‍ വിറയാര്‍ന്ന മുക്കുറ്റികള്‍
ജ്വലിച്ചു തപിക്കുന്നീ മീനച്ചൂടില്‍
അനാഥമായൊരീ കമ്പിളി തന്‍
രോമകൂപത്തില്‍ നിന്നുതിരും കണ്ണുനീര്‍ തുള്ളികള്‍
എന്നിലും നിന്നിലും പടര്‍ന്ന്
നമ്മുടെ വഴിത്താരയൊക്കെപുഴയാക്കും
ഒളിഞ്ഞിരിക്കന്ന ശീതക്കാറ്റ്
ഇലകള്‍ പറത്തി നമുക്കു വഴികാട്ടും
ഞാന്‍ നിന്‍ വിരല്ത്തുമ്പില്‍ പിടിച്ച്
നിന്നോടൊട്ടി നടക്കം
ഭാവന ചമയ്ക്കം നിന്‍ വിരലുകള്‍
എന്റെ സുകൃതത്തിന്റെ പുണ്യമാവാം
കടല്‍ത്തിര നയിക്കന്ന ഓടങ്ങളില്‍ കയറി നാം
കൈകോര്‍ത്തീ മോഹന യാത്ര നയിക്കും…