Friday, November 22, 2024
HomeSTORIESകൊലക്കുറ്റം........

കൊലക്കുറ്റം……..[ ചെറുകഥ ]

സിബി നെടുഞ്ചിറ
യാത്രയിലുടനീളം നീതിപീഠം ജീവിപര്യന്തം ശിക്ഷക്കു വിധിച്ച തന്നെ നോക്കിയുള്ള തന്റെീ മകന്റെര അലര്ച്ചഷയായിരുന്നു ആ അമ്മയുടെ മനസ്സു മുഴുവന്‍, അമ്മയെ എനിക്കു കാണണ്ട, നിങ്ങളാണ് എന്റെു അവസ്ഥക്ക് കാരണം, ആ വാക്കുകള്‍ അവരുടെ മനസ്സില്‍ വെള്ളിടി പോലെ മുഴുങ്ങികൊണ്ടിരുന്നു അതേ ഞാന്‍ തന്നെയാണു എന്റെ മകന്റെ അവസ്ഥക്ക് കാരണം, ഞാന്‍ ഒരു രണ്ടാം വിവാഹം ഒഴിവാക്കിയിരുന്നങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു, ഒരു പുനര്‍ വിവാഹം കൊണ്ടു ഞാന്‍ എന്താണു നേടിയത്?
ഒന്നും നേടിയില്ല പകരം തനിക്കു എല്ലാം നഷ്ടപ്പെട്ടു, എന്റെ മക്കളടക്കം,അവളുടെ ഓര്മകള്‍ പഴയ കാലത്തിലേക്കു ഊളിയിട്ടു….. സന്തോഷപ്രദമായ ജീവിതമായിരുന്നു തന്റൊ ആദ്യഭര്ത്താവും എന്റെസ മക്കളുടെ അച്ഛനുമായ വിജയേട്ടനുമൊത്തുള്ള ജീവിതം, വിജയേട്ടനു മക്കളെയും എന്നെയും ജീവനായിരുന്നു……
ഒരു പ്രൈമറി സ്കൂളിലെ അദ്ധ്യാപകനായിരുന്നു തന്റെആദ്യഭര്ത്താളവ് വിജയേട്ടന്‍, സ്വര്ഗ്ഗ തുല്യമായ ഒരു കുടുംബ ജീവിതം, പൊടുന്നനെയാണ് ആ സന്തോഷമെല്ലാം അസ്തമിച്ചത്, മകന്‍ കാര്ത്തി ക്കിന് പത്തു വയസ്സുള്ളപ്പോഴാണു വിജയേട്ടന്‍ ഒരു ബൈക്കു അക്സിടണ്ടില്‍ മരിക്കുന്നത്, അങ്ങനെ താന്‍ വിധവയുമായി, പിന്നെ മക്കളുമൊത്തുള്ള ഒറ്റപ്പെട്ട ജിവിതം, പണത്തിനു ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല കാരണം വിജയേട്ടന്‍ നല്ലൊരു തുക ഇന്‍ക്ഷുറസ്സ് പോളിസിയായി എടുത്തിട്ടുണ്ടായിരുന്നു, അതെല്ലാം വിജയേട്ടന്റെ മരണശേഷം തനിക്കു ലഭിച്ചു, വിജയേട്ടന്‍ മരിച്ചു രണ്ടു വര്ഷം കഴിഞ്ഞപ്പോഴാണു അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഭേട്ടനെ പരിചയപ്പെടുന്നത്…..
തന്റെീ ഭര്ത്താവ് വിജയേട്ടന്റെ പഴയ ഒരു സുഹൃത്തു എന്നായിരുന്നു അയാള്‍ തന്നെ പരിചയപ്പെടുത്തിയത്, അവര്‍ ഒരുമിച്ചു സ്കൂളില്‍ പഠിച്ചതാണത്രേ, ഇപ്പോള്‍ ഒരു പ്രൈവറ്റ് ബസ്സിലെ ഡ്രൈവര്‍ ആണത്രേ, ആദ്യമാദ്യം പ്രഭേട്ടനുമായുള്ള പരിചയത്തില്‍ വലിയ പുതുമയൊന്നും തോന്നിയില്ല വിജയേട്ടന്റൊ പഴയ ഒരു സുഹൃത്ത്‌ എന്നു മാത്രമെ ഞാന്‍ ധരിച്ചുള്ളു, മാന്യമായ സംസാരവും ഇടപെടലും, ഇടക്കിടക്കു ഫോണില്‍ വിളിച്ചുള്ള കുശലാന്വാഷണങ്ങള്‍, പിന്നീട് എപ്പോഴൊ അയാള്‍ തന്റെു കുടുംബത്തിന്റെന ഭാഗമായി കഴിഞ്ഞിരുന്നു, പുറമേ മാന്യനായി തോന്നിയ അയാളോടു എന്തോ ഒരടുപ്പം എനിക്കും തോന്നിയിരുന്നു……
ഭാര്യ മരിച്ചിട്ട് രണ്ടു വര്ഷകമായെന്നും, ഒറ്റക്കുള്ള ജീവിതം വിരസമാണെന്നും, തന്നെ വിവാഹം കഴിക്കാന്‍ അയാള്ക്ക് ആഗ്രഹമുണ്ടന്നും പറഞ്ഞപ്പോള്‍, ആദ്യമൊന്നും എനിക്ക് ഒരു വിവാഹത്തെ പറ്റി ആലോചിക്കാന്‍ വരെ പറ്റില്ലായിരുന്നു, മക്കളെല്ലാം വളര്ന്നു അവരുടെ കാര്യം നോക്കി അവരുടെ വഴിക്കു പോകുമ്പോള്‍ വിമലക്ക് ഒരു തുണ വേണ്ടേ? എന്നു അയാള്‍ തന്റെ മുഖത്തു നോക്കി ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞതിലും കാര്യമുണ്ടന്നു എനിക്കു തോന്നി, അതു മറ്റൊരു വിവാഹത്തെ പറ്റി ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചു,
തന്നെയും മക്കളെയും പോന്നുപോലെ നോക്കികൊളാമെന്നു അയാള്‍ പറഞ്ഞപ്പോള്‍ വിജയേട്ടന്റെസ്ഥാനത്തു ഞാന്‍ പ്രഭേട്ടനെ പ്രതിഷ്ടിച്ചു പ്രഭേട്ടന്‍ വീട്ടില്‍ വരുന്നതും, പോകുന്നതും കാര്ത്തിടക്കിന് ഒട്ടും ഇഷ്ടമില്ലായിരുന്നു, പ്രഭേട്ടനെ വിവാഹം കഴിക്കാനുള്ള തന്റെം തീരുമാനത്തെ ആദ്യം എതിര്ത്തത് കാര്ത്തിടക്കായിരുന്നു, അവന്റെ അച്ഛന്റെ സ്ഥാനത്ത് ചെറിയച്ചനെ കാണാന്‍ ബുദ്ധിമുട്ടാണത്രേ, എന്റെെ വീട്ടുകാരും, വിജയേട്ടന്റെര വീട്ടുകാരും ഒരേ ചോദ്യം തന്നെ ചോദിച്ചു, നിനക്കു മറ്റൊരു വിവാഹത്തിന്റെ അവശ്യം ഉണ്ടോയെന്ന്?ജീവിക്കാന്‍ പണത്തിനാണങ്കിലും ബുദ്ധിമുട്ടില്ല, പിന്നെ നിനക്ക് ആ കുട്ടികളെയും നോക്കി ജീവിച്ചാല്‍ പോരേയെന്നു…….
എല്ലാവരുടെയും എതിര്പ്പുകളെ കാറ്റില്‍ പറത്തികൊണ്ട് അടുത്ത ദേവിക്ഷേത്രത്തില്‍ വെച്ച് ഞങ്ങള്‍ പരസ്പരം മാലയിട്ടു, പ്രഭേട്ടന്‍ എന്റെട ഭര്ത്താുവായി, ആദ്യമാദ്യം എന്നോടും മക്കളോടും വലിയ കാര്യമായിരുന്നു, അതു കപടസ്നേഹം ആണന്നു പിന്നീടാണു എനിക്ക്‌ മനസ്സിലായത് പ്രഭേട്ടന്റെഅ കണ്ണു മുഴുവനും വിജയേട്ടന്റെ മരണശേഷം കിട്ടിയ എന്റെപയും മക്കളുടെയും പേരിലുള്ള ഇന്‍ഷുറന്സ്സ് തുകയിലായിരുന്നു, തന്നെ സ്വാധീനിച്ചു പണം തട്ടിയെടുക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം, നമ്മള്‍ക്കു സ്വന്തമായി ഒരു ബസ്സ്‌ മേടിക്കണം, എത്രനാളായി അന്യരുടെ ബസിലെ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്നു?, എന്നു പറഞ്ഞപ്പോള്‍ പ്രഭേട്ടന്‍ പറഞ്ഞതില്‍ കാര്യമുണ്ടന്നു എനിക്കും തോന്നി, പ്രഭേട്ടന്‍ ഒരു ബസ്സ് മുതലാളി ആകുന്നതിനെ പറ്റി ഞാനും സ്വപനം കാണാന്‍ തുടങ്ങി….
ബസ്സ് മേടിക്കാനെന്ന വ്യാജേന പണമെല്ലാം പ്രഭേട്ടന്‍ കൈക്കലാക്കി, പണമെല്ലാം സ്വന്തം അധീനതയില്‍ വന്നു കഴിഞ്ഞപ്പോള്‍ പ്രഭേട്ടന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങി, പിന്നിട് പലപല കഥകളും അയാളേപറ്റി നാട്ടില്‍ പരക്കാന്‍ തുടങ്ങി, പിന്നീടാണു അറിഞ്ഞത് അയാള്‍ അയാളുടെ ആദ്യഭാര്യയെ തൊഴിച്ചു കൊന്നതാണന്നുള്ള സത്യം, പ്രഭേട്ടനു പരസ്ത്രീകളുമായുള്ള ബന്ധങ്ങളും നാട്ടില്‍ പാട്ടായിരുന്നു,
പലപ്പോഴും പലസ്ത്രികളുമൊത്തു പ്രഭേട്ടനെ സംശയാസ്പദമായ സാഹചര്യത്തില്‍ ഞാന്‍ കാണാന്‍ ഇടയായിട്ടുണ്ട്, അതിനെ ചോദ്യം ചെയ്തപ്പോഴൊക്കെ മൃഗിയമായ ദേഹോപദ്രവമായിരുന്നു തനിക്കു ഏല്ക്കേൊണ്ടി വന്നിരുന്നതു…..
എന്നെ മര്ദ്ദി ക്കുന്നത് കണ്ടു തന്റെന മകന്‍ കാര്ത്തി ക്ക് ഈറ്റപുലിയെ പോലെ പ്രഭേട്ടന്റെ നേരെ ചാടിവീഴുമായിരുന്നു, ഇതു അവരു തമ്മിലുള്ള ശത്രുത വര്ദ്ധിക്കുന്നതിനു കാരണമായി, എങ്കിലും പ്രഭേട്ടനെ ഞാന്‍ സ്നേഹിച്ചിരുന്നു തനിക്കു കിട്ടിയ താലിഭാഗ്യം നഷ്ടപ്പെടരുതെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു, അതുകൊണ്ടു എല്ലാം കണ്ടിട്ടും കണ്ടില്ലന്നു നടിച്ചു, നീണ്ട പത്തു വര്ഷൊങ്ങള്‍, ഇതിനിടയില്‍ ബാല്യം വിട്ടു കൗമാരത്തിലേക്ക് പ്രവേശിച്ച തന്റെ മകളില്‍ അയാളുടെ കണ്ണുടക്കുന്നതു എന്നില്‍ ഭയം ഉളവാക്കി,
മകളായി കാണേണ്ട തന്റെ പോന്നുമോളില്‍ കാമാസക്തിയോടെയുള്ള അവളുടെ ചെറിയച്ഛന്റെ നോട്ടം തനിക്കു സഹിച്ചില്ല, ഞാന്‍ ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളി അതു പ്രഭേട്ടനെ കൂടുതല്‍ പ്രകോപിച്ചു, അയാള്‍ തന്റെ് മുഖത്തുനോക്കി പറഞ്ഞു വേണ്ടിവന്നാല്‍ ഞാന്‍ അവളെയങ്ങു കെട്ടുമെന്നു, മകള്‍ വളര്ന്നു വരുന്നതു ഭയത്തോടെയാണു ഞാന്‍ കണ്ടത്, അവളെ തനിച്ചു വീട്ടില്‍ നിര്ത്തി യിട്ടു എവിടെയെങ്കിലും പോകാന്‍ എനിക്കു ഭയമായിരുന്നു, പ്രഭേട്ടന്‍ മോളേ വല്ലതും ചെയ്‌താല്‍……..
പല രാത്രികളിലും അയാളുടെ കഴുകന്‍ കണ്ണുകള്‍ മകളുടെ ബെഡ്‌റുമിനു ചുറ്റും പരതിനടക്കുന്നത് രാത്രികളിലെ തന്റെ ഉറക്കം നഷ്ടപ്പെടുത്തി, ഉറങ്ങാതെ ഞാന്‍ മകള്ക്ക് കാവലിരുന്നു, വൈകുന്നേരം പ്രഭേട്ടന്‍ ജോലിയും കഴിഞ്ഞു വരുന്നതു മുതല്‍, രാവിലെ തിരിച്ചു ജോലിക്കു പോകുന്നതു വരെ തനിക്കു ഭയം ആയിരുന്നു, മകന്‍ കാര്ത്തി ക്കിനെ ഞാന്‍ ഒന്നും അറിയിച്ചിരുന്നില്ല, പ്രഭേട്ടനും കാര്ത്തി ക്കും പരസ്പരം നോക്കിയാല്‍ ശത്രുക്കള്‍ ആയിരുന്നു, ഒരു പുനര്‍വിവാഹം വേണ്ടിയിരുന്നില്ല എന്നു തോന്നിയ നാളുകള്‍….
ആ ദിവസം എല്ലാവരുടെയും ജീവിതം തകര്ന്ന ടിഞ്ഞ താന്‍ ഒരിക്കലും ഓര്ക്കാ ന്‍ ആഗ്രഹിക്കാത്ത ആ ദിവസം….. മകള്‍ കാര്ത്തി കക്ക് അന്നു കോളേജ് അവധിയായിരുന്നു മകന്‍ കാര്ത്തി ക്ക് അന്നു എന്തോ ആവശ്യത്തിനു അടുത്തുള്ള അവന്റെത കൂട്ടുകാരന്റെ അടുക്കല്‍ പോയതായിരുന്നു, പ്രഭേട്ടന്‍ പതിവുപോലെ ജോലിക്കു പോകുന്നതു കണ്ടിട്ടായിരുന്നു, ഞാന്‍ അടുത്തുള്ള ദേവീ ക്ഷേത്രത്തിലേക്ക് പോയത്, തന്റെട സങ്കടങ്ങളെല്ലാം ദേവിയുടെ കാല്ക്ക ലായിരുന്നു ഞാന്‍ സമര്പ്പി ക്കാറു, തന്റെേ സങ്കടങ്ങളെല്ലാം ദേവിയോടു പറയുമ്പോള്‍ ഒരാശ്വാസം….
വീട്ടില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച, പൂര്ണ്ണനഗ്നയായി ചെറിയച്ചന്റെ മാനഭംഗത്തിനിരയായ മകള്‍ കാര്ത്തി ക, കയ്യില്‍ കൊലകത്തിയുമായി നില്ക്കു ന്ന മകന്‍ കാര്ത്തി ക്ക്…അതെ അവന്റെ സഹോദരിയെ മാനഭംഗപ്പെടുത്തിയ ചെറിയച്ചനെ അവന്‍ കൊന്നു, എന്നിട്ടും കലിതീരാതെ വെട്ടിനുറുക്കി അയാളെ, ആ ഗ്രാമം ഞെട്ടി വിറച്ചു നിയമപാലകര്‍ കാര്ത്തി ക്കിന്റെ കൈകളില്‍ വിലങ്ങുവെച്ചു കൊണ്ടുപോയി, അപമാനഭാരത്താല്‍ മകള്‍ ആത്മഹത്യചെയ്തു, തനിക്ക്‌ എല്ലാം നഷ്ടപ്പെട്ടു മക്കള്‍, ഭര്ത്താളവ്, കുടുംബം, എല്ലാം……
.. ഇന്നു ആ കേസിന്റെ വിധി ആയിരുന്നു മരണശിക്ഷക്ക്‌ വിധിക്കേണ്ട കേസ്സ്, കൊല ചെയ്യാനുള്ള സാഹചര്യം കണക്കിലെടുത്ത്, ജീവപര്യന്തമാക്കി കുറച്ചു, അതേ അവന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം ഞാന്‍ തന്നെയാണ്, അന്നു ഞാന്‍ ഒരു രണ്ടാം വിവാഹത്തിനുള്ള തീരുമാനം എടുക്കാതെ ഇരുന്നെങ്കില്‍?….
മറ്റൊരു വിവാഹം കഴിച്ചിട്ട് താന്‍ എന്തു നേടി? സ്നേഹ സമ്പന്നനായ തന്റെറ ആദ്യഭര്ത്താവ് വിജയേട്ടന്റെ ഓര്മകളുമായി മക്കളുമൊത്തു ജീവിച്ചിരുന്നെങ്കില്‍? അവരുടെ കണ്ണിലൂടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകി, ഇനി ഒരമ്മക്കും മക്കള്ക്കും തന്റെ ദുര്വിണധി ഉണ്ടാകാതെ ഇരുന്നെങ്കില്‍? രണ്ടാം വിവാഹത്തിനു വെമ്പല്‍ കൊള്ളുന്ന പെണ്കുെട്ടികളുള്ള എല്ലാ അമ്മമാരും പുനര്‍വിവാഹത്തിന് തീരുമാനം എടുക്കുന്നതിനു മുമ്പ് രണ്ടാമതു ഒന്നും കൂടി ആലോചിച്ചിരുന്നെങ്കില്‍?………..

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments