Friday, December 12, 2025
HomeAmericaഫെഡറൽ റിസർവ് പലിശ കുറച്ചു: മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക് .

ഫെഡറൽ റിസർവ് പലിശ കുറച്ചു: മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക് .

പി പി ചെറിയാൻ.

വാഷിംഗ്‌ടൺ ഡി സി : യുഎസ് ഫെഡറൽ റിസർവ് അതിന്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് കാൽ ശതമാനം കുറച്ചു, മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 3.6% ആയി. സെപ്റ്റംബറിന് ശേഷം ഇത് മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്.

പണപ്പെരുപ്പം ഫെഡിന്റെ ലക്ഷ്യമായ 2% നെക്കാൾ കൂടുതലായിരിക്കുമ്പോൾ തന്നെ തൊഴിൽ കമ്പോളം തണുത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം.

ഈ കുറവ് ക്രെഡിറ്റ് കാർഡ്, ഓട്ടോ ലോൺ, മോർട്ട്ഗേജ് എന്നിവയുടെ പലിശ നിരക്കുകളെ ബാധിക്കും. മോർട്ട്ഗേജ് നിരക്കുകൾ ഇതിനകം കുറഞ്ഞ നിലയിലാണ്.

അതേസമയം, സേവിംഗ്സ് അക്കൗണ്ടുകൾക്കും സ്ഥിര നിക്ഷേപങ്ങൾക്കുമുള്ള പലിശ കുറയാൻ സാധ്യതയുണ്ട്.

നിരക്ക് കുറയ്ക്കുന്നത് തൊഴിലുടമകൾക്ക് കൂടുതൽ ജീവനക്കാരെ നിയമിക്കാൻ സാമ്പത്തികമായി സഹായകമായേക്കും, ഇത് തൊഴിലന്വേഷകർക്ക് ശുഭകരമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments