ജോൺസൺ ചെറിയാൻ .
ഹരിയാന ഗുരുഗ്രാമില്‍ വനിത ടെന്നീസ് താരത്തെ അച്ഛന്‍ വെടിവെച്ചു കൊന്നു. 25കാരിയായ രാധിക യാദവ് ആണ് കൊല്ലപ്പെട്ടത്. ടെന്നിസ് അക്കാദമി നടത്തിയതിനെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.രാവിലെ 10.30ഓടെ ഗുരുഗ്രാമിലെ വീട്ടില്‍ വെച്ചാണ് സംഭവം. പിതാവ് ദീപക് അഞ്ചു തവണയാണ് മകളുടെ നേര്‍ക്ക് വെടിയുതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണം രാധികയുടെ ശരീരത്തില്‍ പതിച്ചു. സ്വന്തം തോക്ക് ഉപയോഗിച്ചാണ് രാധികയുടെ പിതാവ് വെടിയുതിര്‍ത്തത്. വെടിവെപ്പുണ്ടായ ഉടനെ ശബ്ദം കേട്ടെത്തിയവര്‍ രാധികയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലുംജീവന്‍ രക്ഷിക്കാനായില്ല.