ജോൺസൺ ചെറിയാൻ .
കരള്‍ രോഗത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായ പതിമൂന്നുകാരി സുമനസ്സുകളുടെ സഹായം തേടുന്നു. ടാപ്പിംഗ് തൊഴിലാളിയായ മലപ്പുറം സ്വദേശി വിപിന്റെ മകള്‍ തൃഷ്ണയാണ് നാളെ നടക്കേണ്ട കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് പണം കെട്ടിവയ്ക്കാനാവാതെ കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്നത്. സ്വന്തം കരള്‍ നല്‍കി മകളെ രക്ഷിക്കാന്‍ അമ്മ തയ്യാറായപ്പോഴും പണം കണ്ടെത്താനാകാതെ വലയുകയാണ് ഈ കുടുംബം.