ജോൺസൺ ചെറിയാൻ.
പിൻഗാമിയെ നിയമിക്കാനുള്ള അധികാരം ദലൈലാമയ്ക്കാണെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ചൈന. ടിബറ്റൻ മതനിയമനങ്ങളിൽ അന്തിമതീരുമാനമെടുക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു. ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ വൈകാരികവശം ഇന്ത്യയ്ക്ക് പൂർണബോധ്യമുണ്ടെന്നാണ് കരുതുന്നതെന്നും മാവോ നിംഗ് പറഞ്ഞു.