ജോൺസൺ ചെറിയാൻ.
ആരോഗ്യവകുപ്പിനെതിരായ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി. കോട്ടയം മെഡിക്കല്‍ കോളജിലേത് ഒറ്റപ്പെട്ട സംഭവമെന്നും, മരണത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിച്ചുവെന്നുമാണ് കുറ്റപ്പെടുത്തല്‍.മരണവ്യാപാരികളുടെ ആഭാസനൃത്തം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ ആവശ്യത്തിന് ഉപകരണങ്ങളില്ലെന്ന തരത്തില്‍ വകുപ്പു മേധാവി ഡോ. ഹാരിസ് ചിറക്കല്‍ കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ചുവടുപിടിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ സംഘടിതമായി നടത്തുന്ന പ്രചണ്ഡമായ പ്രചാരണഘോഷങ്ങള്‍ക്കിടെയാണ് ഒരു സ്ത്രീയുടെ മരണത്തിനിടയാക്കിയ ദുരന്തമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പ്രചാരണത്തിന് തീവ്രതയേറ്റാനും അതിന്റെ പേരില്‍ പ്രതിപക്ഷം നടത്ത ന്ന സമരാഭാസങ്ങള്‍ക്ക് വിര്യമേറ്റാനും ഈ അപകടം കാരണമായി എന്നത് നിസ്തര്‍ക്കമായ കാര്യമെന്നും ചൂണ്ടിക്കാട്ടുന്നു.