Tuesday, July 22, 2025
HomeKeralaഅക്ഷര ദിനത്തിൽ റീഡ്സോൺ തുറന്ന് ടാലന്റ് പബ്ലിക് സ്കൂൾ.

അക്ഷര ദിനത്തിൽ റീഡ്സോൺ തുറന്ന് ടാലന്റ് പബ്ലിക് സ്കൂൾ.

റബീ ഹുസൈൻ തങ്ങൾ.

വടക്കാങ്ങര : വായന ദിനത്തോടനുബന്ധിച്ച് ടാലന്റ് പബ്ലിക് സ്കൂൾ കുട്ടികൾക്കായി പ്രത്യേക റീഡ്സോൺ തുറന്നു. മാധ്യമം സീനിയർ കറസ്പോണ്ടന്റ് മെഹ്ബൂബ് ഉദ്ഘാടനം ചെയ്തു. വിവിധ ഭാഷകളിലെ പത്രങ്ങളും മാഗസിനുകളും അടങ്ങുന്ന റീഡ്സോൺ കുട്ടികൾ ഉപയോഹപ്പെടുത്തണമെന്നും വായിച്ചു വളർന്നവരാണ് ലോകത്തെ നിയന്ത്രിക്കാൻ കഴിവുള്ളവരായി വളരുന്നതെന്നും അദ്ദേഹം കുട്ടികളെ ഓർമപ്പെടുത്തി.
വായന ദിനത്തോടനുബന്ധിച്ച പരിപാടിയിൽ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അദ്ധ്യക്ഷത വഹിച്ചു. നിഷ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കായി എന്റെ കേരളം, എന്റെ ജില്ല വിഷയത്തിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു. പൊതുമൽസര വിഭാഗം തലവൻ നസ്മി, വൈസ് പ്രിൻസിപ്പൽ കെ റാഷിദ്, അക്കാദമിക് കോർഡിനേറ്റർ സൗമ്യ, സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments