Sunday, July 20, 2025
HomeNewsഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റി ഹൈവേ ഉപരോധിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റി ഹൈവേ ഉപരോധിച്ചു.

ഫ്രറ്റേണിറ്റി.

പാലക്കാട്‌ : മൂന്നാംഘട്ട അലോട്മെന്റ് പൂർത്തിയായിട്ടും ജില്ലയിൽ തുടരുന്ന പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റി ഹൈവേ ഉപരോധിച്ചു. നിലവിൽ ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ച 45893 വിദ്യാർത്ഥികളിൽ, 18830 വിദ്യാർത്ഥികൾക്കും സീറ്റ്‌ ലഭിക്കാതെ പുറത്താണ്. ആയിരകണക്കിന് വിദ്യാർത്ഥികൾ സീറ്റ്‌ ഇല്ലാതെ പുറത്ത് നിൽക്കുന്ന സാഹചര്യത്തിൽ പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയത് അനീതിയാണ് . പത്താം ക്ലാസ്സ്‌ പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ്‌ ലഭിക്കുന്ന തരത്തിൽ മതിയായ സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഫ്രറ്റേണിറ്റി നേതാക്കൾ ഹൈവേ ഉപരോധിച്ചത്. ടൗൺ സ്റ്റാൻഡിൽ നിന്ന് രാവിലെ 10 ഓടെ ആരംഭിച്ച മാർച്ച് കെ.എസ്. ആർ. ടി.സി സ്റ്റാൻഡിനു മുമ്പിലായി റോഡ് ഉപരോധിക്കുകയും, തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സാബിർ അഹ്സൻ, ജില്ലാ ജനറൽ സെക്രട്ടറി റസീന ആലത്തൂർ, സെക്രട്ടറി സുൽഫികർ, സിറാജുൽ ഹസ്സൻ, റാബിയത്തുൽ ബുഷറ, റുമാന ആസിമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments