ഷാക്കിർ മോങ്ങം.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മോങ്ങം: മോങ്ങത്തും പരിസര പ്രദേശങ്ങളിലും ഉള്ള SSLC ,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വെൽഫെയർ ഹർട്ടി മോങ്ങം യൂണിറ്റ് ക്യാഷ് അവർഡും മെമെൻ്റായും നൽകി ആദരിച്ചു വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കൃഷണൻ കുനിയിൽ അനുമോദന സമ്മേളനം ഉത്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല പ്രസിഡണ്ട് VTS ഉമ്മർ തങ്ങൾ അനുമോദന പ്രഭോഷണം നടത്തി. അൽ ഐൻ ഓയാസിസ് ഇൻ്റർനാഷണൽ സകുൾ പ്രിൻസിപ്പൾ അബ്ദുൽ അസീസ് വിദ്യാർത്ഥികൾക്ക് ഗൈഡൻസ് ക്ലാസെടുത്തു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഷാക്കിർ മോങ്ങം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ മുസ്ലിയാരകത്ത്, മൊറയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ സുലൈഖ മറ്റത്തൂർ,ചന്ദ്രൻ ബാബു പ്രഫസർ കെ മുഹമ്മദ് ,എന്നിവർ ആശംസകൾ അർപിച്ചു സംസാരിച്ചു. CK സൈദ് മാഷ്,സുലൈമാൻ മoത്തിൽ,ടി പി ആലിക്കുട്ടി,CK നജ്മുദ്ദീൻ,ഉമ്മർ കുറുങ്ങാടൻ,കെഎം.അതിയ്യാബി,നദ ജലീൽ,ഹന്നഷാക്കിർ,അബ്ദുറഹിമാൻ പറമ്പാടൻഎന്നിവർ നേതൃത്വം നൽകി വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഷരീഫ് മൊറയൂർ അധ്യക്ഷ്യം വഹിച്ചു CKഅലവികുട്ടി മാസ്റ്റർ സ്വാഗതവും ഷാനി ഷാക്കിർ നന്ദിയും പറഞ്ഞു
ഫോട്ടോ: വെൽഫെയർ പാർട്ടി മോങ്ങം യൂണിറ്റ് സംഘടിപ്പിച്ച അനുമോദന സമ്മേളനം ജില്ല സെക്രട്ടറി കൃഷ്ണൻ കുനിയിൽ ഉത്ഘാടനം ചെയ്യുന്നു .