Tuesday, July 22, 2025
HomeNew Yorkഫൊക്കാന മെട്രോ റീജിയൻ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ഒരുക്കങ്ങൾ പൂർത്തിയായി.

ഫൊക്കാന മെട്രോ റീജിയൻ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ഒരുക്കങ്ങൾ പൂർത്തിയായി.

ലാജി തോമസ്.

ന്യൂ യോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയന്റെ  നേതൃത്വത്തിൽ ജൂൺ 21,ശനിയാഴ്ച നടക്കുന്ന ചാരിറ്റി ക്രിക്കറ്റ് ബാഷ് ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജണൽ വൈസ് പ്രസിഡന്റ്  ലാജി തോമസ് അറിയിച്ചു.

ഫൊക്കാനയുടെ ചരിത്ര നിമിഷങ്ങളിലൂടെ കടന്നുപോകുബോൾ സാമൂഹ്യ , സംസ്കരിക , ചാരിറ്റി രംഗങ്ങളിൽ എന്ന പോലെ   സ്‌പോർട്‌സും സംഘടനയുടെ അഭിവാജ്യ ഘടകമായി മാറുകയാണ്. ഫൊക്കാന ചരിത്രത്തിലെ ആദ്യത്ത ക്രിക്കറ്റ് ടൂർണമെന്റ് ആണ് ഇത് . ചാരിറ്റി ക്രിക്കറ്റ് ബാഷ് ഒരു തുടക്കം മാത്രമാണ് . ഈ  ടൂർണമെന്റിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 ശക്തമായ ടീമുകൾ പങ്കെടുക്കുമെന്ന് ടൂർണമെന്റ് കോഡിനേറ്റർ ജീൻസ് ജോസഫ് അറിയിച്ചു.

ന്യൂയോർക്കിലേ ക്യൂൻസിലുള്ള കന്നിഹാം പാർക്കിൽ രാവിലെ 7.30ആരംഭിക്കുന്ന ടൂർണമെന്റ്,ഗ്രാന്റ് ഫിനാലെ  ഫൊക്കന പ്രസിഡന്റ് സജിമോൻ ആന്റണി മുഖ്യ അതിഥിയായിരിക്കും, കൂടാതെ അജിത് ബാസകർ (president Commonwealth cricket league, cricket for blind in usa,ny tennis ball cricket league president ( ഗസ്റ്റ് ഓഫ് ഹോണർ ആയിരിക്കും.സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ ,മറ്റു സാമൂഹിക, സാംസ്കാരിക നേതാക്കൾ,ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങൾ തുടങ്ങിയവർ ഈ ടൂർണമെന്റിൽ പങ്കെടുക്കും.

മെഡിക്കൽ സപ്പോർട്ടുമായി ഇന്ത്യൻ നേഴ്സ് അസോസിയേഷൻ ന്യൂ യോർക്ക് ( INANY) മുവുവൻ സമയ  പ്രവർത്തനവും  ഉണ്ടായിരിക്കും, കൂടാതെ fokana ny region women’s forum members usha george നേത്രത്വത്തിൽ വേണ്ട help ഉണ്ടായിരിക്കുന്നതാണ്. ഈ ടൂർണമെന്റിൻ്റെ  ഗ്രാന്റ് സ്പോൺസർ ആയ തോമസ് റ്റി  സക്രിയ (Sujith) Index wealth solution inc, ആണ്. കൂടാതെ അഗാപ്പേ ട്രിനിറ്റി ഇൻഷുറൻസ്, ഇവന്റ്‌ഗ്രാം USA, ഡെയ്സീസ് ട്രോഫി വേൾഡ്, ഗ്ലോബൽ കൊളിഷൻ ആൻഡ് ബോഡി വർക്ക്സ്, മൈക്കൽ തരിയൻ ഇൻഷുറൻസ് ഏജൻസി, ലീല മാരറ്റ്, കുട്ടനാടൻ റെസ്റ്റോറന്റ് എന്നിവർ പ്രീമിയം സ്പോന്സറും സീതാർ പാലസ് റെസ്റ്റോറന്റ്, പ്രീജ സണ്ണി ജോർജ് ഇൻഷുറൻസ് ഏജൻസി, ഫോറ്ലീഫ് ഫെഡറൽ ക്രെഡിറ്റ് യൂണിയൻ പ്ലാറ്റിനം സ്പോന്സർസും
കൂടാതെ സോളാറോപ്പവർ / സ്കൈസ്കേയ് റൂഫിംഗ്, ആക്സൺ ഫിനാൻഷ്യൽ സർവീസസ്, റോയ് സി തോമസ് ഫാർമേഴ്സ് ഇൻഷുറൻസ്, ക്രിയേറ്റീവ് എന്റർടെയ്ൻമെന്റ് മീഡിയ, മാത്യു തോമസ് (ക്രോസ് ഐലൻഡ് റിയാൽറ്റി) എന്നിവർ ഗോൾഡ് സ്പോന്സർസും ആണ്

ചാരിറ്റിക്കായി ലക്ഷ്യം കണ്ടു മുന്നേറുന്ന ഈ ടൂർണമെന്റിൻ്റെ പ്രവർത്തനങ്ങൾ റീജിയണൽ കമ്മിറ്റിയുടയും,സബ് കമ്മിറ്റിയുടെയും നേത്രത്വത്തിൽ നടന്നു വരുന്നു. ഏവരുടെയും സഹകരണവും ,സപ്പോർട്ടും ഈ ഉദ്യമത്തിലേക്കു  ഉണ്ടാകണമെന്നും  സെക്രട്ടറി ഡോൺ തോമസ്, ട്രെഷറർ മാത്യു തോമസ് ,കമ്മിറ്റി അംഗങ്ങൾ അറിയിക്കുന്നു..
കൂടുതൽ വിവരങ്ങൾക്ക് don thomas5169930697,Jins joseph6467251564.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments