റബീ ഹുസൈൻ തങ്ങൾ.
കൂട്ടിലങ്ങാടി : ജൂൺ 19 വായനദിനാചരണത്തിൻ്റെ ഭാഗമായി കൂട്ടിലങ്ങാടി ഹെവൻസ് പ്രീസ്കൂൾ സ്കൈ 3 വിദ്യാർത്ഥികൾ വടക്കാങ്ങര ടാലൻ്റ് പബ്ലിക് സ്കൂൾ ലൈബ്രറി സന്ദർശിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദലി കൊടിഞ്ഞി വിദ്യാർത്ഥികളെ സ്വീകരിച്ചു. കുരുന്നുകൾക്ക് വായനദിന സന്ദേശം കൈമാറി. ഹെവൻസ് പ്രീസ്കൂൾ വൈസ് പ്രിൻസിപ്പാൾ മസ്റൂറ, മെൻറർമാരായ നഹീദ, റിസാന എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.
ഫോട്ടോ കാപ്ഷൻ : വായന ദിനത്തോടനുബന്ധിച്ച് കൂട്ടിലങ്ങാടി ഹെവൻസ് പ്രീസ്കൂൾ വിദ്യാർത്ഥികൾ വടക്കാങ്ങര ടാലൻ്റ് പബ്ലിക് സ്കൂൾ ലൈബ്രറി സന്ദർശിച്ചപ്പോൾ.