Monday, June 23, 2025
HomeKeralaഹരിത സേനാംഗങ്ങളെ ആദരിച്ച് പുല്ലാനൂർ ജി.വി.എച്ച്.എസ്.എസ്.

ഹരിത സേനാംഗങ്ങളെ ആദരിച്ച് പുല്ലാനൂർ ജി.വി.എച്ച്.എസ്.എസ്.

ജാബിർ ഇരുമ്പുഴി.

പുല്ലാനൂർ : ലോക പരിസ്ഥിതി ദിനത്തിൽ
വേറിട്ട അനുഭവമായി പുല്ലാനൂർ ജി.വി.എച്ച്.എസ്.എസ് നടത്തിയ ഹരിത സേനാംഗങ്ങളുടെ ആദരം മാറുകയുണ്ടായി. ബീറ്റ് പ്ലാസ്റ്റിക് എന്ന മുദ്രാവാക്യത്തിൻ്റെ സജീവ കർമയോഗികൾക്കുള്ള ആദരം ഹരിത സേനാംഗങ്ങളുടെ തൊഴിലിൻ്റെ പ്രാധാന്യവും അവരോട് ക്രിയാത്മകമായി ഇടപെടേണ്ടതിൻ്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നതായിരുന്നു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ഇർഫാന ഹരിത സേനാംഗങ്ങൾക്ക് കുട്ടികൾ ശേഖരിച്ച സമ്മാനം വിതരണം ചെയ്തു. ശ്രീമതി ലക്ഷ്മി, ശ്രീമതി ജിൻസിഎന്നിവർ ആദരം സ്വീകരിച്ചു. കുട്ടികൾ മുൻകൂട്ടി ശേഖരിച്ച വിത്തുകൾ കൈമാറുന്ന സീഡ് എക്സ്ചേഞ്ച് അബ്ദുറസാഖ് റിയ ജാസ്മിന് നൽകി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.സുനിത ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഓർമമരം പദ്ധതി സഫിയ ടീച്ചർ തൈ നട്ടു കൊണ്ട് തുടക്കം കുറിച്ചു. ടി സുബ്രഹ്മണ്യൻ മാസ്റ്റർ, ഹസനുദ്ദീൻ മാസ്റ്റർ, ലിൻസി ടീച്ചർ, ജെ. ആർ. സി അംഗങ്ങൾ എന്നിവർ തൈകൾ നടുന്നതിൽ പങ്കാളികളായി. രാവിലെ നടന്ന വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ പങ്കാളികളായി. അധ്യാപകരായ ആനി മേരി ജോർജ്, ജിനീഷ് എന്നിവർ നേതൃത്വം നൽകി. സജീഷ് കുമാർ, ഹരിദാസൻ, പി.കെ വിജീഷ്, ഷാഹിദ് ബാവ, അൻവർ അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
👇പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ഇർഫാന ഹരിത സേനാംഗങ്ങൾക്ക് കുട്ടികൾ ശേഖരിച്ച സമ്മാനം വിതരണം ചെയ്തു ആദരിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments