Saturday, July 5, 2025
HomeAmericaഅട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം...

അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഓസ്റ്റിനില്‍

ജോയിച്ചന്‍ പുതുക്കുളം.

ഓസ്റ്റിന്‍: ബഹു. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ നേതൃത്വം കൊടുക്കുന്ന ഓസ്റ്റിന്‍, ടെക്‌സസില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.എം ധ്യാന കേന്ദ്രത്തില്‍ എല്ലാമാസവും വിവിധങ്ങളായ ധ്യാനങ്ങള്‍ നടന്നുവരികയാണ്.

ഈമാസം ജൂണ്‍ 27-ാം തീയതി മുതല്‍ നടക്കുന്ന മൂന്നു ദിവസത്തെ കുടുംബ നവീകരണ ധ്യാനം നയിക്കുന്നത്  അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. സോജി ഓലിക്കലാണ്. ജൂണ്‍ 27-ന് വൈകുന്നേരം ആരംഭിച്ച് 29-ന് വൈകുന്നേരം അവസാനിക്കും. 150 പേര്‍ക്ക് ഈ അസുലഭ അവസരത്തില്‍ പങ്കെടുക്കാന്‍ സാധിക്കും.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ സോജി അച്ചന്‍ നയിക്കുന്ന ഈ ധ്യാനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

ആത്മീയ നവീകരണവും, ദൈവാനുഗ്രഹവും പ്രാപിക്കാന്‍ നിങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം ഈ ധ്യാനത്തില്‍ പങ്കെടുത്ത് ഒരു അവിസ്മരണീയ ആത്മീയ യാത്രയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 408 643 4988, 832 758 1080, 425 443 2640.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments