സോളിഡാരിറ്റി.
മക്കരപ്പറമ്പ : ‘വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക’ സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് ‘മില്ലത്ത് ഇബ്രാഹിം’ തലക്കെട്ടിൽ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് തർബിയ്യത്തുൽ ഇസ്‌ലാം മദ്രസ ഓഡിറ്റോറിയത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി തിരൂർക്കാട് ഏരിയ സമിതിയംഗം നിസാർ കറുമുക്കിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. നാജിഹ് കടുങ്ങൂത്ത് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി സമാപനം നിർവഹിച്ചു. സോളിഡാരിറ്റി ഏരിയ സെക്രട്ടറി സി.എച്ച് അഷ്റഫ് സ്വാഗതം പറഞ്ഞു.
ഫോട്ടോ കാപ്ഷൻ: ‘മില്ലത്ത് ഇബ്രാഹിം’ തലക്കെട്ടിൽ സോളിഡാരിറ്റി കടുങ്ങൂത്ത് തർബിയ്യത്തുൽ ഇസ്‌ലാം മദ്രസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യൂത്ത് മീറ്റിൽ ജമാഅത്തെ ഇസ്ലാമി തിരൂർക്കാട് ഏരിയ സമിതിയംഗം നിസാർ കറുമുക്കിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു.