Monday, June 23, 2025
HomeKeralaപ്രവാസികളുടെ പ്രശ്നങ്ങളിൽ സത്വര നടപടി വേണം: പ്രവാസി വെൽഫെയർ ഫോറം.

പ്രവാസികളുടെ പ്രശ്നങ്ങളിൽ സത്വര നടപടി വേണം: പ്രവാസി വെൽഫെയർ ഫോറം.

വെൽഫെയർ.

മലപ്പുറം: പ്രവാസികളുടെയും മുൻ പ്രവാസികളുടെയും പ്രശ്നങ്ങളിൽ സർക്കാറിന്റെ സത്വര ശ്രദ്ധയുണ്ടാകണമെന്നും അവ പരിഹരിക്കാൻ കാലോചിതമായ സംവിധാനങ്ങൾ ഉണ്ടാക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 60 വയസ്സ് കഴിഞ്ഞ എല്ലാ മുൻ പ്രവാസികൾക്കും വയസ്സ് മാനദണ്ഡമാക്കാതെ വാർധക്യ പെൻഷൻ അനുവദിക്കുക, ആരോഗ്യ ഇൻഷുറൻസ് അനുവദിക്കുക, നിലവിലെ പെൻഷൻ 5000 രൂപയും 75 വയസ്സ് പിന്നിട്ടവർക്ക് 10000 രൂപയുമാക്കുക, അവധിക്കാലങ്ങളിലും ആഘോഷവേളകളിലും നടത്തിക്കൊണ്ടിരിക്കുന്ന വിമാനടിക്കറ്റിലെ കൊള്ള അവസാനിപ്പിക്കുവാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലത്തുക, പ്രവാസികളുടെ എക്കാലത്തെയും സ്വപ്‌നമായ കപ്പൽ സർവീസ് ആരംഭിക്കുക,
തിരികെ എത്തിയ പ്രവാസികൾക്ക് പ്രൊജക്റ്റ് റിപ്പോർട്ടിന്റെ പ്രാധാന്യം അനുസരിച്ച് പലിശ രഹിത വായ്പ അനുവദിക്കുക, തൊഴിൽ പ്രാവീണ്യം നേടി തിരിച്ചെത്തിയ പ്രവാസികളുടെ സേവനം കൂടുതൽ തൊഴിൽ അവസരങ്ങൾക്കും സംസ്ഥാനത്തിന്റെ ഉന്നമനത്തിനുമായി പ്രയോജനപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രവാസി വെൽഫെയർ ഫോറം മണ്ഡലംതല സംഗമങ്ങൾ സംഘടിപ്പിക്കുകയും പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുമെന്നും സമര പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും കമ്മിറ്റി അറിയിച്ചു.
യോഗത്തിൽ ജില്ലാ സെക്രട്ടറിമാരായ എകെ സൈദലവി താനൂർ, അമീർഷാ പാണ്ടിക്കാട്, ഹംസ മണ്ടകത്തിങ്ങൽ തിരൂർ, മൂസക്കുട്ടി മങ്ങാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ബന്ന മുതുവല്ലൂർ അധ്യക്ഷനായിരുന്നു. മുഹമ്മദലി വേങ്ങര സ്വാഗതവും മുഹമ്മദലി മങ്കട നന്ദിയും പറഞ്ഞു.
Contact: 94476 78865 (മുഹമ്മദലി മങ്കട)
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments