ഫ്രറ്റേണിറ്റി.
മലപ്പുറം: ജില്ലയില്‍ ഹയര്‍സെക്കന്ററി ബാച്ചുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ആനുപാതികമായി സ്ഥിര ബാച്ചുകൾ ഉടൻ അനുവദിക്കണമെന്നും നിലവില്‍ ഹയര്‍സെക്കന്ററി പഠന സൗകര്യമില്ലാത്ത സര്‍ക്കാര്‍ ഹൈസ്‌കൂളുകൾ ഹയർ സെക്കെണ്ടറിയായി ഉയർത്തണമെന്നും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ നിവേദനത്തിൽ ആവിശ്യപ്പെട്ടു.
മലപ്പുറം ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങളാണ് ആർ ഡി. ഡി അർച്ചന. പി. ക്ക് നിവേദനം കൈമാറിയത്.
പ്ലസ് വണിന് യോഗ്യത നേടിയവരിൽ 26402 വിദ്യാർത്ഥികളാണ് ഈ വർഷം അവസരമില്ലാതെ പുറത്ത് നിൽക്കുന്നത്.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ പുതിയി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകൾ കൊണ്ടു വരികയോ. സ്ഥിരം ബാച്ചുകളോ അനുവദിക്കപ്പെട്ടിട്ടില്ല. മാര്‍ജിനല്‍ ഇൻഗ്രീസ് എന്ന പതിവു വഞ്ചന മാത്രമാണ് നടക്കുന്നത്. ജില്ലക്ക് 746സ്ഥിരം ബാച്ചുകൾ അനുവദിക്കുക.
ക്ലാസ്മുറികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ബാച്ചുകളിൽ കുട്ടികളുടെ എണ്ണം 50 മാത്രമാക്കുക, അടിസ്ഥാന സൗകരമുള്ള ഹൈസ്കൂളുകൾ ഹയർസെക്കെണ്ടറിയായി ഉയർത്തണമെന്നും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ സമർപ്പിച്ച
നിവേദനത്തില്‍ ആവിശ്യപ്പെട്ടു.
ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അമീൻയാസിർ,മണ്ഡലം പ്രസിഡന്റ് അൻഷിദ് രണ്ടത്താണി എന്നിവർ സംബന്ധിച്ചു.