ജോയിച്ചന്‍ പുതുക്കുളം.
വാഷിംഗ്ടൺ ഡി സി: വാഷിംഗ്ടൺ ഡി സി യിലെ പ്രമുഖ സ്പോർട്സ് ക്ലബ്ബായ മേരിലാൻഡ് സ്ട്രൈക്കേഴ്സ് നടത്തുന്ന നോർത്ത് അമേരിക്കൻ സോക്കർ ടൂർണമന്റ് മെയ് 24, രാവിലെ 10:30 ന് ഫൊക്കാന വൈസ് പ്രസിഡന്റ് വിപിൻ രാജ് ഉദ്ഘാടനം ചെയ്യുന്നു.
ഫൊക്കാന, ഫോമാ സംഘടനകളുടെ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ കേരളാ അസ്സോസിയേഷൻ ഓഫ് വാഷിംഗ്ടൺ , കേരളാ കൾച്ചറൽ സൊസൈറ്റി , കൈരളി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കുന്നു.
അമേരിക്കയിലും കാനഡയിൽ നിന്നുമുള്ള ഒരു ഡസനിൽ അധികം പ്രമുഖ ടീമുകൾ ഈ ടൂർണയമെന്റിൽ പങ്കെടുക്കുന്നു.
മെരിലാന്റിലെ ഫ്രഡറിക്ക് കൗണ്ടിയിലെ ഓഥല്ലോ റീജയണൽ പാർക്കിലെ ടർഫ് ഫീൽഡിൽ നടക്കുന്ന മത്സരത്തിന് ശേഷം ഒരു ബാങ്കറ്റ് പാർട്ടിയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.