ജോൺസൺ ചെറിയാൻ .
ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന്‍ വിസമ്മതിച്ച 25കാരനെ കഴുത്ത് ഞെരിച്ച് കൊന്നു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന 25 വയസ്സുകാരനായ ഹന്‍സ്‌രാജ് മീണയാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
അശോക്, ബബ്ലു, കലുറാം എന്നിവര്‍ ഹന്‍സ്രാജിനെ ആക്രമിച്ചത്. ഹന്‍സ്‌രാജ് നിറം പുരട്ടാന്‍ വിസമ്മതിച്ചതോടെ മൂന്നംഗ സംഘം അദ്ദേഹത്തെ ചവിട്ടുകയും ബെല്‍ട്ട് ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നുവെന്ന് എഎസ്പി ദിനേശ് അഗര്‍വാള്‍ പറഞ്ഞു. അതിന് ശേഷം കൂട്ടത്തിലൊരാള്‍ അദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നും വ്യക്തമാക്കി.