ജോൺസൺ ചെറിയാൻ .
മാർച്ച് 14 ലോക ഉറക്ക ദിനമായി ആചരിക്കുന്നു, ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. നല്ല ഉറക്കം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല , ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നത് പോലെ പ്രധാനമാണ് മെച്ചപ്പെട്ട ഉറക്കവും.എന്നാൽ ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ. നിരവധി പേരാണ് ഇതിനായി ചികിത്സ തേടുന്നത് ,ഇതിൽ കൂടുതലും യുവാക്കളാണെന്നത് ഏറെ ശ്രദ്ധേയമാണ്.ശരിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തിനെയും മനസിനെയും ഒരുപോലെ ബാധിക്കുകയും നമ്മളെ ഒരു രോഗിയാക്കി മാറ്റുകയും ചെയ്യും.